132
ആലിസ് സ്പ്രിങ്സ്: മലയാളം മിഷൻ ആലിസ് സ്പ്രിങ്സ് ചാപ്റ്ററിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് രഞ്ജിത്ത് ചാക്കോ അധ്യക്ഷനായ ചടങ്ങിൽ കമ്മിറ്റി അംഗങ്ങളായ ജോജോ തോട്ടുങ്കൽ (സെക്രട്ടറി), നോബിൾ ജോസ് (കൺവീനർ), വൈസ് പ്രസിഡൻ്റ് പ്രീതി കുര്യൻ, എക്സിക്യൂട്ടീവ് അംഗം ശാലി ജേക്കബ്, മലയാളം മിഷൻ സഹകാരിയായ ഷിബു ചെറിയാൻ എന്നിവർ പങ്കെടുത്തു.
കുട്ടികൾക്കായി അനു തമ്പി സ്വാതന്ത്യ ദിന സന്ദേശം നൽകി. തുടർന്ന് അധ്യാപകരായ രേഷ്‌മ റിച്ചി, ബിഥുന കൊട്ടാരത്തിൽ, ഷീന വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ആഘോഷ പരിപാടികളും മധുരവിതരണവും സംഘടിപ്പിച്ചു.