ആലീസ് സ്പ്രിങ്സ്: മലയാളം മിഷൻ ആലീസ് സ്പ്രിങ്സ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ വർണ്ണാഭമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഗിലെൻ പ്രൈമറി സ്‌കൂളിൽ അരങ്ങേറിയ ഓണാഘോഷ പരിപാടിയിൽ കുട്ടികളും മാതാപിതാക്കളും പങ്കെടുത്തു. ഓണപ്പാട്ടുകൾ, അത്തപ്പൂക്കളമിടൽ, തിരുവാതിര കളി, മിഠായി പെറുക്കൽ, സുന്ദരിക്കു പൊട്ടുതൊടൽ തുടങ്ങിയ പരിപാടികൾ അവിസ്മരണീയമായിരുന്നു. നവോദയ എൻഎൻടിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ആലീസ് സ്പ്രിങ്സിലെ മലയാളം മിഷൻ ചാപ്റ്ററിലെ അധ്യാപകരുടേയും എക്‌സിക്യൂട്ടീവിന്റേയും നേതൃത്വത്തിലാണ് പരിപാടികൾ അരങ്ങേറിയത്.
അധ്യാപകരായ രതീഷ് ചക്രപാണി, ബിഥുന മുരുകൻ, രേഷ്‌മ റിച്ചി, പ്രീതി നോബിൾ, ഷീന വർഗീസ്, അനു തമ്പി എന്നിവരാണ് കുട്ടികളുടെ പരിപാടികൾക്ക് നേതൃത്വം നൽകിയത്. മനോഹരമായ ചിത്രങ്ങൾ പകർത്തി ഷിബു ചെറിയാൻ ചടങ്ങിന് വലിയ പിന്തുണ നൽകി. മലയാളം മിഷൻ പ്രസിഡൻ്റ് രഞ്ജിത് ചാക്കോയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രീതി നോബിൾ (വൈസ് പ്രസിഡൻ്റ്) ജോജോ തോട്ടുങ്കൽ (സെക്രട്ടറി) നോബിൾ ജോസ് (കൺവീനർ) എക്സിക്യൂട്ടീവ് അംഗം പ്രവീൺ പ്രകാശ്, എന്നിവർ സംസാരിച്ചു.