23
മെൽബൺ: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ രണ്ടാമത്തെ ഷോറൂം ഓസ്ട്രേലിയയിലെ മെൽബണിൽ പ്രവർത്തനം ആരംഭിച്ചു. ബോളിവുഡ് താരം അനിൽ കപൂർ ഉദ്ഘാടനം ചെയ്തു. മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ.പി. അബ്‌ദുൽ സലാം, മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ്, സീനിയർ ഡയറക്‌ടർ സി. മായൻകുട്ടി, എക്സിക്യൂട്ടീവ് ഡയറക്‌ടർമാരായ എ.കെ. നിഷാദ്, കെ.പി വീരാൻകുട്ടി, മാനുഫാക്ച്ചറിങ് ഹെഡ് എ.കെ. ഫൈസൽ, സി.എം.സി. അമീർ, ഷാജി കക്കോടി എന്നിവർ പങ്കെടുത്തു.
സ്വർണം. ഡയമണ്ട്, അമൂല്യ രത്നങ്ങൾ എന്നിവയിൽ തീർത്ത 20,000ൽ അധികം ഡിസൈനുകൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ 25ൽ അധികം എക്‌സ്‌ക്ലൂസീവ് കലക്‌ഷനുകളിൽ നിന്നുള്ള ആഭരണ ശേഖരവും ഇവിടെയുണ്ട്.