Saturday, July 12, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » മെൽബൺ സീറോ മലബാർ രൂപതയ്ക്ക് സ്വന്തമായി പാസ്റ്ററൽ ആൻഡ് റിന്യുവൽ സെന്ററർ; സാൻതോം ഗ്രോവിൻ്റെ ഉദ്ഘാടനം മേജർ ആർച്ച് ബിഷപ്പ് നിർവഹിച്ചു
മെൽബൺ സീറോ മലബാർ രൂപതയ്ക്ക് സ്വന്തമായി പാസ്റ്ററൽ ആൻഡ് റിന്യുവൽ സെന്ററർ; സാൻതോം ഗ്രോവിൻ്റെ ഉദ്ഘാടനം മേജർ ആർച്ച് ബിഷപ്പ് നിർവഹിച്ചു

മെൽബൺ സീറോ മലബാർ രൂപതയ്ക്ക് സ്വന്തമായി പാസ്റ്ററൽ ആൻഡ് റിന്യുവൽ സെന്ററർ; സാൻതോം ഗ്രോവിൻ്റെ ഉദ്ഘാടനം മേജർ ആർച്ച് ബിഷപ്പ് നിർവഹിച്ചു

by Editor

മെൽബൺ: മെൽബൺ സീറോ മലബാർ രൂപതക്ക് ഇത് സന്തോഷ നിമിഷം. രൂപത വളർച്ചയുടെ പടവുകൾ കയറി മുന്നേറുന്നതിനിടെ തങ്ങളുടെ ആത്മീയ കാര്യങ്ങൾക്ക് ഉണർവ് നൽകാൻ ആവശ്യമായി മാറിയ രൂപത പാസ്റ്ററൽ ആൻഡ് റിന്യുവൽ സെൻ്റർ (സാൻതോം ഗ്രോവ്) ഉദ്ഘാടനം ചെയ്‌തു. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിൻ്റെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലി അർപ്പിച്ചതിന് ശേഷമാണ് ഉദ്ഘാടന കർമങ്ങളിലേക്ക് കടന്നത്. സാൻതോം ഗ്രോവിൻ്റെ ഉദ്ഘാടനം സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിർവഹിച്ചു.

ഉച്ചക്ക് രണ്ട് മണിയോടെ വെഞ്ചിരിപ്പ് കർമം ആരംഭിച്ചു. സീറോ മലബാർ യൂത്ത് മൂവ്‌മെൻ്റ് അംഗങ്ങൾ ഈശ്വര പ്രാർത്ഥനക്ക് നേതൃത്വം നൽകി. വികാരി ജനറാൾ മോൺ. ഫ്രാൻസിസ് കോലഞ്ചേരി സ്വാഗത പ്രസംഗം നടത്തി. മെൽബൺ ബിഷപ് മാർ ജോൺ പനംതോട്ടത്തിൽ ചടങ്ങിൽ അധ്യക്ഷനായി.

രൂപതയുടെ പ്രഥമ ബിഷപ് മാർ ബോസ്കോ പുത്തൂർ, എപി പോളിൻ റിച്ചാർഡ്, എംപി സിൻഡി മകലേയ്, കോൺസുലർ ജനറൽ ഓഫ് ഇന്ത്യ ഡോ. സുശീൽ കുമാർ, പല്ലോട്ടി കോളജ് ചെയർമാൻ ഗാവിൻ റോഡറിക്, എംപി ഇവാൻ വാൾട്ടേഴ്‌സ് തുടങ്ങിയവർ ആശംസകളറിയിച്ച് സംസാരിച്ചു. ഫിനാൻസ് ഓഫിസർ ഡോ. ജോൺസൺ ജോർജ് നന്ദി പ്രകാശനം നടത്തി. ഓസ്ട്രേലിയയിലെ വിവിധ രൂപതകളിലും മെൽബൺ സീറോ മലബാർ രൂപതയിലും സേവനം ചെയ്യുന്ന വൈദികർ, മെൽബൺ സീറോ മലബാർ രൂപതയിലെ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമുള്ള പ്രതിനിധികൾ, ഓസ്ട്രേലിയയിലെ ഫെഡറൽ-സ്റ്റേറ്റ് മന്ത്രിമാർ, എം.പിമാർ, സാമൂഹിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

മെൽബൺ സിറ്റിയിൽ നിന്നും 60 കിലോമീറ്റർ അകലെ യാര റേഞ്ചസ് നാഷണൽ പാർക്കിനടുത്തുള്ള വെസ്ബേൺ എന്ന സ്ഥലത്തെ 200 ഏക്കർ സ്ഥലമാണ് രൂപതയുടെ പാസ്റ്ററൽ ആൻഡ് കമ്മ്യുണിറ്റി റിസോഴ്സ് സെന്ററിനായി സ്വന്തമാക്കിയത്. സൗത്ത് ഈസ്റ്റിൽ പണിപൂർത്തിയായ ദേവാലയം യാരാ വാലി വൈനറി റിജീയണിനു തൊട്ടടുത്തായി പല്ലോട്ടി കോളജ് എന്നറിയപ്പെടുന്ന ഈ സ്ഥലത്ത് ഏകദേശം 7857 സ്ക്വയർ മീറ്റർ ഏരിയയിൽ 69 മുറികളും ചാപ്പലും അനുബന്ധ സൗകര്യങ്ങളും ഉണ്ട്. രൂപതാ തലത്തിൽ നടത്തുന്ന വിവിധ ധ്യാനങ്ങൾക്കും കോൺഫറൻസുകൾക്കും വിവിധ മിനിസ്ട്രികളുടെ പ്രോഗ്രാമുകൾക്കും ഈ സ്ഥലം പ്രയോജനം ചെയ്യും

Send your news and Advertisements

You may also like

error: Content is protected !!