ക്യാൻബറ: ഓസ്‌ട്രേലിയൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ തന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചവരെ പാർലമന്റിൽ വച്ച് ലിബറൽ പാർട്ടി നേതാവും ട്വീഡ് ഹെഡ് എം പി യുമായ ലിയൻ റിബല്ലോ ആദരിച്ചപ്പോൾ ശ്രദ്ധേയനായത് ഗോൾഡ് കോസ്റ്റിൽ നിന്നുള്ള മലയാളി ജോൺസൻ ജോസഫ്. ഓസ്ട്രേലിയൻ പ്രതിപക്ഷനേതാവ് സൂസൻ ലേ ഉൾപ്പടെ ദേശീയ നേതാക്കൾ ജോൺസനെ മുക്തകണ്ഠം പ്രശംസിച്ചപ്പോൾ ഓസ്‌ട്രേലിയയിലെ മുഴുവൻ മലയാളികൾക്കും ലഭിക്കുന്ന ആദരവ് പോലെയായി അത്
ഓസ്‌ട്രേലിയൻ പാർലമെന്റ് ഹൗസിൽ സംഘടിപ്പിച്ച പാർലിമെന്ററി ഡിന്നറിൽ പ്രതിപക്ഷ നേതാവ് സുസൻ ലേയ് എം.പി. ഉൾപ്പെടെ ലിബറൽ പാർട്ടിയിലെ പ്രമുഖ നേതാക്കൾ ജോൺസന്റെ സേവനം അഭിനന്ദിക്കുകയും അദ്ദേഹത്തെ “മൾട്ടികൾച്ചറൽ ഐക്യത്തിന്റെ പ്രതീകം” എന്ന നിലയിൽ വിശേഷിപ്പിക്കുകയും ചെയ്തു.
കോഴിക്കോട്ടെ മൈകാവിൽ ഒരു കർഷക കുടുംബത്തിൽ ജനിച്ച ജോൺസൻ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിൽ യൂണിയൻ ചെയർമാനായും കൗൺസിലറായും സേവനം അനുഷ്ഠിച്ചു. ഗൾഫ് രാജ്യങ്ങളിലും അയർലണ്ടിലും ജോലി ചെയ്ത ശേഷം 2011-ൽ ഓസ്‌ട്രേലിയയിലെത്തി. ഇപ്പോൾ ഗോൾഡ് കോസ്റ്റിൽ സ്ഥിരതാമസക്കാരനാണ്. ഒരു അനുഭവസമ്പന്നനായ നഴ്‌സിംഗ് പ്രൊഫഷണലായ ജോൺസൻ സമൂഹസേവനത്തിൽ സജീവമാണ്.
പാർലമെന്റിൽ നിന്നുള്ള അംഗീകാരം തന്റെ വ്യക്തിജീവിതത്തിലെ വലിയ നേട്ടമാണന്നും എം.പി. ലിയൻ റിബെല്ലോയുടെ മൈഡൻ സ്പീച് തന്നെ വ്യക്തിപരമായി സ്പർശിച്ചുവെന്നും ജോൺസൻ ജോൺ പ്രതികരിച്ചു.