71
ഇടുക്കി: ഇടുക്കി പനംകുട്ടിക്ക് സമീപം കെഎസ്ആര്‍ടിസിയുടെ ഉല്ലാസയാത്ര ബസ് അപകടത്തിൽപ്പെട്ട് 16 പേർക്ക് പരിക്ക്. നാല് പേർക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പനംകുട്ടിക്ക് സമീപം വെച്ച് ബ്രേക്ക് നഷ്‌ടപ്പെട്ട ബസ് പാതയോരത്ത് ഇടിച്ച് നിൽക്കുകയായിരുന്നു. ഗവി സന്ദർശനത്തിനു ശേഷം രാമക്കൽമേടു വഴി തിരികെപ്പോകുമ്പോൾ ഇന്നലെ രാത്രി പത്തോടെയാണു സംഭവം.
കണ്ണൂർ പയ്യന്നൂരിൽ നിന്നും ആരംഭിച്ച കെഎസ്ആർടിസി ബഡ്‌ജറ്റ് ടൂറിസം സെല്ലിൻ്റെ ഉല്ലാസ യാത്ര ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ 36 സഞ്ചാരികളും രണ്ട് കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഇതിൽ 10 പേർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ആറ് പേർ മോർണിങ് സ്റ്റാർ ആശുപത്രിയിലും ചികിത്സയിൽ ഉണ്ട്.