Wednesday, October 15, 2025
Mantis Partners Sydney
Home » ദക്ഷിണേന്ത്യയിൽ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്ക് രേഖപ്പെടുത്തിയ സംസ്ഥാനമായി കേരളം.
ദക്ഷിണേന്ത്യയിൽ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്ക് രേഖപ്പെടുത്തിയ സംസ്ഥാനമായി കേരളം.

ദക്ഷിണേന്ത്യയിൽ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്ക് രേഖപ്പെടുത്തിയ സംസ്ഥാനമായി കേരളം.

by Editor

കൊച്ചി: ദക്ഷിണേന്ത്യയിൽ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്ക് രേഖപ്പെടുത്തിയ സംസ്ഥാനമായി കേരളം. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെൻ്റേഷൻ്റെ പുതുക്കിയ കണക്കുകൾ പ്രകാരം 2024-25 സാമ്പത്തിക വർഷത്തിൽ കേരളത്തിൻ്റെ മൊത്ത ആഭ്യന്തര ഉൽപാദനം മുൻ വർഷമുണ്ടായിരുന്ന 6.73 ശതമാനത്തിൽ നിന്ന് 6.19 ശതമാനമായി ഇടിഞ്ഞു. കഴിഞ്ഞ വർഷം ഇന്ത്യയുടെ വളർച്ചാ നിരക്ക് 6.3 ശതമാനമാണ്. ഇതിലും താഴെ പോയിരിക്കുകയാണ് കേരളത്തിന്റെ വളർച്ചാ നിരക്ക്. 2024-25 സാമ്പത്തിക വർഷത്തിൽ കേരളത്തിൻ്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജിഎസ്‌ഡിപി) വന്ന ഇടിവാണ് കാരണം.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ തമിഴ്‌നാട് ആണ് ഏറ്റവുമധികം മുന്നേറ്റം രേഖപ്പെടുത്തിയത്. 2024-25 ൽ തമിഴ്‌നാടിൻ്റെ മൊത്ത ആഭ്യന്തര ഉൽപാദന വളർച്ചാ നിരക്ക് 11.19 ശതമാനമായാണ് വർധിച്ചത്. രാജ്യത്ത് ഏറ്റവും വേഗത്തിൽ വളരുന്ന സംസ്ഥാന സമ്പദ് വ്യവസ്ഥയാണ് തമിഴ്‌നാട്ടിലേത്. ആന്ധ്രാപ്രദേശ് (8.21%), തെലങ്കാന (8.08%), കർണാടക (7.37%), ഒഡീഷ (6.84%) എന്നിവയും കേരളത്തേക്കാൾ മുന്നിലാണ്. കേരളത്തിൻ്റെ നോമിനൽ ജിഎസ്‌ഡിപിയും കുറഞ്ഞു. 2024-25 സാമ്പത്തിക വർഷത്തിൽ നോമിനൽ ജിഎസ്‌ഡിപിയിൽ 9.97 ശതമാനം വളർച്ച മാത്രമാണ് രേഖപ്പെടുത്തിയത്. ഇത് 2023-24 സാമ്പത്തിക വർഷത്തെ വളർച്ചാ നിരക്ക് ആയ 11.7 ശതമാനത്തിനേക്കാൾ താഴെയാണ്. ഒരു സംസ്ഥാനത്തിനുള്ളിൽ ഉൽപാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ മൂല്യത്തെയാണ് നോമിനൽ ജിഎസ്‌ഡിപി എന്നത് കൊണ്ട് ഉദേശിക്കുന്നത്.

 

Send your news and Advertisements

You may also like

error: Content is protected !!