Friday, November 28, 2025
Mantis Partners Sydney
Home » കേരള അസോസിയേഷൻ ഓഫ് ടൗൺസ്‌വിലിന് യുവനേതൃത്വം
കേരള അസോസിയേഷൻ ഓഫ് ടൗൺസ്‌വിലിന് യുവനേതൃത്വം

കേരള അസോസിയേഷൻ ഓഫ് ടൗൺസ്‌വിലിന് യുവനേതൃത്വം

by Editor

ടൗൺസ്‌വിൽ: ഓസ്ട്രേലിയയിലെ നോർത്ത് ക്വീൻസ്ലാൻഡിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ കേരള അസോസിയേഷൻ ഓഫ് ടൗൺസ്‌വിൽ (KAT), മലയാളി സമൂഹത്തിന്റെ സാമൂഹിക, സാംസ്കാരികഇടപെടലുകളുടെ ഉത്തമ മാതൃകയായി മാറുന്നു.കരുത്തോടെ, കരുതലോടെ, കെട്ടുറപ്പോടെ മുന്നോട്ട് കുതിക്കുന്ന സംഘടന അതിന്റെ പ്രവർത്തന മികവുകൊണ്ടുതന്നെ മുഴുവൻ മലയാളി സമൂഹത്തിന്റെയും ഹൃദയ താളമായി നിലകൊള്ളുന്നു. വിശേഷാൽ കുടിയേറ്റത്തിന്റെ സ്വാഭാവിക പ്രതിസന്ധികളെ അതിജീവിക്കുന്നതിനും, നാടിന്റെ നന്മയും ഗൃഹാതുരത്വവും ഉണർത്തുന്ന ഓർമ്മകൾ സമ്മാനിക്കുന്നതിനും, കൂട്ടായ്മയുടെ അനുഭവത്തിൽ മലയാളി സമൂഹത്തെ ഒത്തുചേർത്ത് നിർത്തുന്നതിലും അസോസിയേഷൻ നിർണായകമായ പങ്കുവഹിക്കുന്നു. സംഘടനയ്ക്ക് പ്രവർത്തന പാരമ്പര്യവും ഊർജ്ജസ്വലതയുള്ള യുവനിരയുമായി 2025- 2026 വർഷത്തേക്കുള്ള കമ്മറ്റി നിലവിൽ വന്നു. അസോസിയേഷന്റെ ചരിത്രത്തിൽ ആദ്യമായി വനിതാ പ്രസിഡണ്ടായി ശ്രീമതി ബിൻസി ഷിജു സ്ഥാനമേറ്റു.

ശ്രീ ജോബി ചാക്കോ സെക്രട്ടറി, ശ്രീ ഹരികൃഷ്ണൻ സുനിൽ ട്രഷറർ, ശ്രീ ബൈജു കൃഷ്ണ വൈസ് പ്രസിഡന്റ്, ശ്രീ മനു സേവിയർ ജോയിൻ സെക്രട്ടറി, ശ്രീ ജിനു രാജ് മീഡിയ കോഡിനേറ്റർ, യൂത്ത് ആൻഡ് സ്റ്റുഡന്റ് കോഡിനേറ്റേഴ്സ് ആയി അൽഗാ അന്നാ ഷിബു, നിവേദിതാ ജയചന്ദ്രൻ , സ്പോൺസർഷിപ്പ് കോർഡിനേറ്റർ ആയി ശ്രീ ഗീഥ് സൈജു, പ്രോഗ്രാം കോർഡിനേറ്റഴ്സ് ആയി ശ്രീമതി ജിതാ ലൂക്കോസ്, ശ്രീമതി. ഫെമി ജെസ്റ്റിൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. മുൻ പ്രസിഡന്റുമാരും, പരിചയസമ്പന്നരുമായ ശ്രീ ബിജു അക്കം പറമ്പിൽ, ശ്രീ ബെന്നി മംഗലശ്ശേരി, ശ്രീ സണ്ണി കടവിൽ എന്നിവരടങ്ങുന്ന അഡ്വൈസറി ബോർഡും സംഘടനയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് പകരും.

നിയുക്ത പ്രസിഡണ്ട് ശ്രീമതി ബിൻസി ഷിജു അധ്യക്ഷതയിൽ കൂടിയ ആദ്യ യോഗത്തിൽ കൂട്ടായ്മയുടെ 2025 -26 വർഷത്തേക്കുള്ള കാര്യപരിപാടികളുടെ കരട് തയ്യാറായി, കർമ്മോത്സുകമായ പ്രവർത്തനങ്ങളിലൂടെ ടൗൺസ് വിൽ മലയാളി സമൂഹത്തിന്റെ മുഴുവൻ ശബ്ദമായി മാറുവാൻ സംഘടന നിരന്തരം പരിശ്രമിക്കുമെന്ന് പ്രസിഡണ്ട് പ്രസ്താവനയിൽ പറഞ്ഞു.

Send your news and Advertisements

You may also like

error: Content is protected !!