Sunday, August 31, 2025
Mantis Partners Sydney
Home » ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം; ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം ആറായി.
അമീബിക് മസ്തിഷ്‌ക ജ്വരം

ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം; ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം ആറായി.

by Editor

മലപ്പുറം കാപ്പിൽ കരുമാരപ്പറ്റ സ്വദേശിയായ 55 വയസ്സുകാരിക്ക് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ വ്യാഴാഴ്‌ച പ്രവേശിപ്പിച്ച ഇവർക്കു നടത്തിയ സ്രവ പരിശോധനയിലാണു രോഗം സ്‌ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം ആറായി.

മലപ്പുറം ചേലമ്പ്രം സ്വദേശിയായ യുവാവിനാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. 47-കാരനായ യുവാവ്‌ കഴിഞ്ഞ 20 ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച പെൺകുട്ടിയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചിരുന്നു. വ്യാഴാഴ്ച മരിച്ച ഒമ്പതുവയസ്സുള്ള അനയയുടെ സഹോദരനായ ഏഴ് വയസ്സുകാരനാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. മലപ്പുറം ചേളാരി സ്വദേശി 11 വയസ്സുകാരി, മലപ്പുറം പുല്ലിപറമ്പ സ്വദേശി ഷാജി (49), അന്നശ്ശേരി സ്വദേശി നസ്‌ലബ് (31) എന്നിവരും ചികിത്സയിലുണ്ട്. ഓമശ്ശേരിയിൽ നിന്നുള്ള മൂന്നു മാസം പ്രായമുളള കുട്ടി ഗുരുതരാവസ്‌ഥയിൽ വെൻ്റിലേറ്ററിൽ തുടരുന്നു. അനയയുടെ മറ്റൊരു സഹോദരനും രോഗലക്ഷണങ്ങളുമായി ചികിത്സയിലുണ്ട്.

വ്യാഴാഴ്ചയാണ് താമരശ്ശേരി ആനപ്പാറപ്പൊയിൽ സനൂപിൻ്റെ മകൾ അനയ അമീബിക് മസ്‌തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. മരിച്ച അനയയും സഹോദരങ്ങളും മൂന്നാഴ്‌ച മുൻപ് വീടിന് സമീപത്തെ കുളത്തിൽ നീന്തൽ പരിശീലിച്ചിരുന്നു. ഈ കുളമാണ് രോഗകാരണമായ ജലസ്രോതസ്സെന്നാണ് ആരോഗ്യവകുപ്പിൻ്റെ പ്രാഥമിക വിലയിരുത്തൽ.

Send your news and Advertisements

You may also like

error: Content is protected !!