ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്‌നിലേക്ക് കുടിയേറിയ കരിങ്കുന്നംകാർ അക്കേഷ്യറിഡ്‌ജിലെ വൈഎംസിഎ കമ്മ്യൂണിറ്റി സെൻ്ററിൽ ഒത്തുകൂടി. നാട്ടിൽ നിന്ന് വന്ന മാതാപിതാക്കൾ ചേർന്ന് നിലവിളക്ക് തെളിച്ചു കൊണ്ട് സംഗമത്തിന് തുടക്കം കുറിച്ചു. കോഓർഡിനേറ്റർ സ്‌റ്റെബി ചെറിയാക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജോൺ മാവേലിപുത്തൻപുര, റോണി പച്ചിക്കര, ബിന്ദു കുരിയത്തറ എന്നിവർ സംസാരിച്ചു.
ഡിസ്‌മി ചുക്കുംകല്ലേൽ, അലോഷി ചെറുകര,ബിനിൽ മുളയിങ്കൽ, റോബിൻ കുഴിപ്പറമ്പിൽ, ബിനു ആലപ്പാട്ട്, എബീസൺ മാവേലിപുത്തൻപുര, അജിഷ് അമ്പലക്കുന്നേൽ, പിപ്സ് വേലിക്കെട്ടേൽ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. നൃത്തവും, പാട്ടും, ഗെയിംസും ഏകോപിപ്പിച്ചത് അനിഷ കൊച്ചുപുരക്കൽ, അനു പുത്തൻപുര, കവിത തുളുവനാനിക്കൽ, കൃപ സൈജു നടുപറമ്പിൽ എന്നിവരാണ്. കരിങ്കുന്നംസംഗമത്തിൽ പങ്കെടുത്തവർക്കും പരിപാടികൾക്ക് നേതൃത്വം നൽകിയവർക്കും റോണി പച്ചിക്കര നന്ദി പറഞ്ഞു. അടുത്ത വർഷത്തേക്കുള്ള കോഓർഡിനേറ്റേഴ്‌സായി റോണി പച്ചിക്കര, ബിനു ആലപ്പാട്ട്, അലോഷ്യസ് ചെറുകര, റോബിൻ കുഴിപറമ്പിൽ, സോളി ബിനിൽ മുളയിങ്കൽ എന്നിവരെ തിരഞ്ഞെടുത്തു.