Mantis Partners Sydney
Monday, March 9, 2026
Mantis Partners Sydney
Home » ഖുദ്‌സ് ഫോഴ്‌സ് ആസ്ഥാനം ഇസ്രായേൽ തകർത്തു; അമേരിക്കയുടെ മൂന്നാം വിമാനവാഹിനി ഗൾഫിലേക്ക്; മേഖലയിൽ ആക്രമണം തുടർന്ന് ഇറാൻ
ഖുദ്‌സ് ഫോഴ്‌സ് ആസ്ഥാനം ഇസ്രായേൽ തകർത്തു; അമേരിക്കയുടെ മൂന്നാം വിമാനവാഹിനി ഗൾഫിലേക്ക്; മേഖലയിൽ ആക്രമണം തുടർന്ന് ഇറാൻ

ഖുദ്‌സ് ഫോഴ്‌സ് ആസ്ഥാനം ഇസ്രായേൽ തകർത്തു; അമേരിക്കയുടെ മൂന്നാം വിമാനവാഹിനി ഗൾഫിലേക്ക്; മേഖലയിൽ ആക്രമണം തുടർന്ന് ഇറാൻ

by Editor
Send your news and Advertisements

ജെറുസലേം: ടെഹ്‌റാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) ഖുദ്‌സ് ഫോഴ്‌സ് ആസ്ഥാനം തകർത്തതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. കിഴക്കൻ ടെഹ്‌റാനിലെ വിശാലമായ സൈനിക സമുച്ചയത്തിന് നേരെയാണ് ഇസ്രായേൽ വ്യോമസേന ശക്തമായ ആക്രമണം നടത്തിയത്. ഈ ആക്രമണ പരമ്പരയിൽ ഖുദ്‌സ് ഫോഴ്‌സിന്റെ മുതിർന്ന കമാൻഡർമാരിൽ ഒരാളായ ദാവൂദ് അലിസാദെ (Davoud Alizadeh) കൊല്ലപ്പെട്ടതായും ഇസ്രായേൽ സ്ഥിരീകരിച്ചിട്ടുണ്ട്.

ഖുദ്‌സ് ഫോഴ്‌സ് ആസ്ഥാനത്തിന് പുറമെ, IRGC-യുടെ മറ്റ് പ്രധാന കമാൻഡ് സെന്ററുകൾ, ഇന്റലിജൻസ് ഡയറക്ടറേറ്റ്, ബാസിജ് സന്നദ്ധ സേനയുടെ കേന്ദ്രങ്ങൾ, സൈബർ വാർഫെയർ യൂണിറ്റുകൾ എന്നിവയും ലക്ഷ്യമിട്ടിരുന്നു.  ഇസ്ഫഹാൻ വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന ഇറാന്റെ പ്രമുഖ യുദ്ധവിമാനങ്ങളായ F-14 ടോംക്യാറ്റുകൾ ശനിയാഴ്ച രാത്രി നടന്ന ആക്രമണത്തിൽ തകർത്തതായി ഇസ്രായേൽ പ്രതിരോധ സേന (IDF) അവകാശപ്പെട്ടു. കൂടാതെ, ടെഹ്‌റാനിലെ മെഹ്‌റാബാദ് വിമാനത്താവളത്തിൽ ഉണ്ടായിരുന്ന ഖുദ്‌സ് ഫോഴ്സിന്റെ 16 വിമാനങ്ങളും കഴിഞ്ഞ ദിവസം തകർക്കപ്പെട്ടു. യുദ്ധത്തിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ തബ്രീസ് വിമാനത്താവളത്തിൽ വെച്ച് ഇറാന്റെ F-5, F-4 ഫന്റം വിമാനങ്ങൾ തകർന്നിരുന്നു.

ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധം ഒൻപതാം ദിവസത്തിലേക്ക് കടക്കുമ്പോൾ സംഘർഷം കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. യുദ്ധത്തിൽ ആദ്യമായി ഇസ്രായേൽ ഇറാന്റെ എണ്ണ സംഭരണ കേന്ദ്രങ്ങളെയും റിഫൈനറികളെയും ലക്ഷ്യമിട്ടു. ടെഹ്‌റാനിലെ ഇന്ധന വിതരണ കേന്ദ്രങ്ങൾക്ക് നേരെ ശനിയാഴ്ച രാത്രി വൈകി നടന്ന ആക്രമണത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ തീപിടുത്തം റിപ്പോർട്ട് ചെയ്തു.

തെക്കൻ ലെബനനിലും ബെയ്റൂട്ടിലും ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കി. ബെയ്റൂട്ടിലെ ഒരു ഹോട്ടലിന് നേരെ നടന്ന ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. ഐആര്‍ജിസിയുടെ ഖുദ്‌സ് ഫോഴ്‌സിലെ പ്രധാന കമാന്‍ഡര്‍മാരെ ലക്ഷ്യമിട്ടുള്ളതായിരുന്നു ആക്രമണം എന്ന് ഇസ്രയേല്‍ പറഞ്ഞു. ബെയ്റൂട്ടിലെ ഹോട്ടലിലേക്ക് ഇന്നു പുലര്‍ച്ചെ നടത്തിയ ആക്രമണത്തിലാണ് ഐആര്‍ജിസിയുടെ കുദ്സ് ഫോഴ്സിന്റെ നാല് കമാൻഡർമാരെ വധിച്ചതെന്ന് ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു.

ഇറാനുമായുള്ള സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ അമേരിക്ക തങ്ങളുടെ മൂന്നാമത്തെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ് മിഡിൽ ഈസ്റ്റിലേക്ക് അയയ്ക്കുന്നു. നിലവിൽ മേഖലയിലുള്ള യുഎസ്എസ് എബ്രഹാം ലിങ്കൺ, യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് എന്നീ വിമാനവാഹിനിക്കപ്പലുകൾക്കൊപ്പം യുഎസ്എസ് ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ് കൂടി ചേരും. ഈ വിമാനവാഹിനിക്കപ്പലിനൊപ്പം ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകളും ഏകദേശം 70-ഓളം യുദ്ധവിമാനങ്ങളും അടങ്ങുന്ന ശക്തമായ ഒരു സ്ട്രൈക്ക് ഗ്രൂപ്പും ഉണ്ടാകും. ഒരേ സമയം മൂന്ന് വിമാനവാഹിനിക്കപ്പലുകൾ ഒരേ മേഖലയിൽ വിന്യസിക്കുന്നത് അമേരിക്കൻ സൈനിക ചരിത്രത്തിൽ വളരെ അപൂർവ്വമായ കാര്യമാണ്. ഇറാൻ സൈന്യം പൂർണ്ണമായും നിശ്ചലമാകുന്നത് വരെ അല്ലെങ്കിൽ അവർ കീഴടങ്ങുന്നത് വരെ യുദ്ധം തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇറാൻ ഇനിയും കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതേസമയം ഗൾഫ് മേഖലയിൽ ആക്രമണം തുടർന്ന് ഇറാൻ. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ നയതന്ത്ര മേഖലയും (ഡിപ്ലോമാറ്റിക് ക്വാർട്ടർ) എണ്ണപ്പാടങ്ങളും ലക്ഷ്യമിട്ടുണ്ടായ വൻ ഡ്രോൺ ആക്രമണ ശ്രമങ്ങൾ പ്രതിരോധ സേന വിജയകരമായി തടഞ്ഞു. ആകെ 33 ഡ്രോണുകൾ വെടിവെച്ചിട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. റുബുൽ ഖാലി മേഖലയിലൂടെ ഷൈബ എണ്ണപ്പാടം ലക്ഷ്യമിട്ടു നീങ്ങിയ ഡ്രോണും സൈന്യം തകർത്തു. ശനിയാഴ്ച അൽഖർജിലെ അമീർ സുൽത്താൻ എയർബേസ് ലക്ഷ്യമിട്ടു തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധ സേന തകർത്തിരുന്നു. മറ്റൊരു മിസൈൽ ജനവാസമില്ലാത്ത മേഖലയിൽ പതിച്ചതായും മന്ത്രാലയം സ്ഥിരീകരിച്ചു. സൗദിയുടെ ആഭ്യന്തര സുരക്ഷയും സാമ്പത്തിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടുള്ള ഇത്തരം പ്രകോപനങ്ങളെ ശക്തമായി നേരിടുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

ബഹ്‌റൈനിലെ ശുദ്ധജല പ്ലാന്റിന് നേരെ ആക്രമണമുണ്ടായപ്പോൾ, കുവൈത്ത് വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകൾക്ക് നേരെ ഡ്രോൺ ആക്രമണവും നടന്നു. കുവൈത്ത് സായുധ സേന ശത്രു ഡ്രോണുകളെ നേരിട്ടതായും രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം സജീവമാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.  ഇന്ധന ടാങ്കുകൾ ലക്ഷ്യമിട്ടുണ്ടായ ഡ്രോൺ ആക്രമണത്തെത്തുടർന്നുണ്ടായ തീപിടുത്തം അണയ്ക്കുന്നതിനിടെ രണ്ട് ഫയർഫോഴ്സ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് രാജ്യത്തിന്റെ പ്രധാന അടിസ്ഥാന സൗകര്യങ്ങളെ നേരിട്ട് ലക്ഷ്യമിട്ട ആക്രമണമാണെന്ന് കുവൈത്ത് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കുവൈത്ത് സായുധസേന പൂർണ ജാഗ്രതയിലും സജ്ജതയിലും തുടരുകയാണെന്നും, രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാൻ ഏത് ഭീഷണിയെയും ശക്തമായി നേരിടാൻ തയ്യാറാണെന്നും സൈന്യം വ്യക്തമാക്കി.

അയൽ രാജ്യങ്ങൾക്ക് നേരെ ആക്രമണം നടത്തില്ല എന്ന് പറഞ്ഞ ശേഷവും ഇറാന്റെ ആക്രമണം.

You may also like

error: Content is protected !!