Mantis Partners Sydney
Tuesday, March 10, 2026
Mantis Partners Sydney
Home » ലബനനിൽ ഇസ്രയേൽ ശക്‌തമായ ആക്രമണം തുടരുന്നു; കൊല്ലപ്പെട്ടവരുടെ എണ്ണം 490 കടന്നു.
ലബനനിൽ ഇസ്രയേൽ ശക്‌തമായ ആക്രമണം തുടരുന്നു; കൊല്ലപ്പെട്ടവരുടെ എണ്ണം 490 കടന്നു.

ലബനനിൽ ഇസ്രയേൽ ശക്‌തമായ ആക്രമണം തുടരുന്നു; കൊല്ലപ്പെട്ടവരുടെ എണ്ണം 490 കടന്നു.

by Editor
Send your news and Advertisements

ബെയ്റൂട്ട്: ലബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ഇസ്രയേൽ അതിശക്തമായ ബോംബാക്രമണം നടത്തിവരികയാണ്. ആക്രമണത്തെ തുടർന്ന് ആയിരക്കണക്കിന് ആളുകൾ നഗരത്തിൽ നിന്ന് പലായനം ചെയ്തു. ഇറാൻ – ഇസ്രായേൽ സംഘർഷം ശക്തമായതിനെത്തുടർന്നാണ് ലെബനനിലും യുദ്ധം കനത്തത്. ഇസ്രയേൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ വ്യോമാക്രമണങ്ങളിൽ മാത്രം 33 പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. യുദ്ധം പുനരാരംഭിച്ച ശേഷം ലബനനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 490 കടന്നതായി ലെബനൻ ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ആക്രമണം ഇപ്പോഴും തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ബാൽബക്കിലും (Baalbek) മൗണ്ട് ലെബനനിലും ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ബെയ്റൂട്ടിലെ ഹിസ്ബുല്ലയുടെ താവളങ്ങളെ ലക്ഷ്യമിട്ടാണ് തങ്ങൾ ആക്രമണം നടത്തുന്നതെന്ന് ഇസ്രയേൽ സൈന്യം വ്യക്‌തമാക്കി. ഹിസ്ബുള്ളയുടെ സാമ്പത്തിക വിഭാഗമായ ‘അൽ-ഖർദ് അൽ-ഹസൻ’ (al-Qard Al-Hasan) കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഇപ്പോൾ പ്രധാനമായും ആക്രമണം നടക്കുന്നത്. കൂടാതെ, 40 വർഷം മുൻപ് കാണാതായ സൈനികൻ റോൺ ആരാദിന്റെ അവശിഷ്ടങ്ങൾ തേടി നടത്തിയ ഓപ്പറേഷനിലും നിരവധി പേർ കൊല്ലപ്പെട്ടു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തെക്കൻ ബെയ്റൂട്ടിൽ ഇസ്രയേൽ അതിശക്തമായ ആക്രമണങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തെക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ ശക്തമായ വ്യോമാക്രമണങ്ങളിൽ ഒരു കെട്ടിടം തകരുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇസ്രയേൽ അതിർത്തിയിൽ നിന്ന് 70 കിലോമീറ്റർ ഉള്ളിലേക്ക് കയറി ലബനൻ്റെ ഉൾപ്രദേശങ്ങളിൽ ഇസ്രയേൽ നടത്തുന്ന നീക്കങ്ങൾ മേഖലയിലെ സംഘർഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.

തെക്കൻ ലെബനനിലെ വിവിധ മേഖലകളിൽ ഇസ്രായേൽ പ്രതിരോധ സേന (IDF) കരയാക്രമണം ആരംഭിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഹിസ്ബുള്ളയുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് “പരിമിതമായ തോതിലുള്ള റെയ്ഡുകൾ” നടത്തുകയാണെന്നാണ് ഇസ്രായേൽ ഔദ്യോഗികമായി അറിയിക്കുന്നത്. അതിർത്തിയിൽ തങ്ങളുടെ നിയന്ത്രണത്തിലുള്ള ബഫർ സോൺ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഇസ്രായേൽ സൈന്യം ലെബനൻ ഭൂപ്രദേശത്തേക്ക് കൂടുതൽ മുന്നേറിയിട്ടുണ്ട്. വലിയ തോതിലുള്ള കരയാക്രമണത്തിന് മുന്നോടിയായി തെക്കൻ ലെബനനിലെയും ബെയ്‌റൂട്ടിന്റെ പ്രാന്തപ്രദേശങ്ങളിലെയും എട്ട് ലക്ഷത്തോളം ആളുകളോട് ഒഴിഞ്ഞുപോകാാൻ ഇസ്രായേൽ ഉത്തരവിട്ടിട്ടുണ്ട്.

ഖുദ്‌സ് ഫോഴ്‌സ് ആസ്ഥാനം ഇസ്രായേൽ തകർത്തു; അമേരിക്കയുടെ മൂന്നാം വിമാനവാഹിനി ഗൾഫിലേക്ക്; മേഖലയിൽ ആക്രമണം തുടർന്ന് ഇറാൻ

You may also like

error: Content is protected !!