Monday, March 30, 2026
Home » ഇസ്രായേലിലെ സ്റ്റീൽ കോംപ്ലക്സ് ഇറാൻ ആക്രമിച്ചു; ജറുസലേമിലെ വിശുദ്ധ കേന്ദ്രങ്ങൾ അടച്ചു.
ഇസ്രയേൽ - ഇറാൻ സംഘർഷം

ഇസ്രായേലിലെ സ്റ്റീൽ കോംപ്ലക്സ് ഇറാൻ ആക്രമിച്ചു; ജറുസലേമിലെ വിശുദ്ധ കേന്ദ്രങ്ങൾ അടച്ചു.

by Editor
Send your news and Advertisements

ജെറുസലേം: ഇസ്രായേലിലെ ബീർഷെബയിലുള്ള (Beersheba) സ്റ്റീൽ കോംപ്ലക്സിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. ബീർഷെബയിലെ നിയോട്ട് ഹോവാവ് (Ne’ot Hovav) ഇൻഡസ്ട്രിയൽ സോണിലുള്ള സ്റ്റീൽ, കെമിക്കൽ പ്ലാന്റുകളെ ലക്ഷ്യമാക്കിയായിരുന്നു ഇറാന്റെ ബാലസ്റ്റിക് മിസൈൽ ആക്രമണം. തങ്ങളുടെ സ്റ്റീൽ വ്യവസായ മേഖലയ്ക്ക് നേരെ ഇസ്രായേലും അമേരിക്കയും നടത്തിയ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയായാണ് ഈ നടപടിയെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.

ആക്രമണത്തെത്തുടർന്ന് വ്യവസായ മേഖലയിൽ വൻ തീപിടുത്തമുണ്ടായതായും പരിസരത്ത് വിഷപ്പുക പടർന്നതായും റിപ്പോർട്ടുകളുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പൊതുജനങ്ങളോട് ഈ പ്രദേശത്ത് നിന്ന് മാറിനിൽക്കാൻ ഇസ്രായേൽ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് നിർദ്ദേശിച്ചിട്ടുണ്ട്. ഇറാനും ഇസ്രായേലും തമ്മിലുള്ള സൈനിക നീക്കങ്ങൾ കൂടുതൽ ശക്തമാകുന്നതോടെ മേഖലയിൽ വലിയ ആശങ്കയാണ് നിലനിൽക്കുന്നത്. തങ്ങളുടെ വ്യവസായ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾക്ക് കടുത്ത തിരിച്ചടി നൽകുമെന്ന നിലപാടിലാണ് ഇറാൻ.

സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ സുരക്ഷ കണക്കിലെടുത്ത് ജറുസലേമിലെ വിശുദ്ധ കേന്ദ്രങ്ങൾ ഇസ്രായേൽ താൽക്കാലികമായി അടച്ചു. ലോകമെമ്പാടുമുള്ള തീർത്ഥാടകർ എത്തുന്ന പ്രധാനപ്പെട്ട ആരാധനാലയങ്ങളും ചരിത്ര സ്മാരകങ്ങളും ഇതിൽ ഉൾപ്പെടുന്നു. ബീർഷെബയിലെ സ്റ്റീൽ കോംപ്ലക്സിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഇറാന്റെ ഭാഗത്തുനിന്ന് കൂടുതൽ പ്രത്യാക്രമണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെത്തുടർന്നാണ് ഈ നടപടി.

പശ്ചിമ ജറുസലേമിൽ പതിച്ച മിസൈൽ കാരണം വാഹനങ്ങൾക്കും റോഡുകൾക്കും നാശനഷ്ടങ്ങൾ സംഭവിക്കുകയും 6 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മിസൈൽ അവശിഷ്ടങ്ങൾ ജറുസലേമിലെ വിശുദ്ധ സ്ഥലങ്ങൾക്ക് സമീപം വീണത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഇസ്രായേലിന് പുറമെ, ബഹ്റൈൻ, യു.എ.ഇ എന്നിവിടങ്ങളിലെ അലുമിനിയം പ്ലാന്റുകൾക്ക് നേരെയും ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ടുകളുണ്ട്.

യുദ്ധത്തിന്റെ 31-ാം ദിവസവും ഗൾഫ് മേഖലയിലെ സംഘർഷം അതിതീവ്രമായ ഘട്ടത്തിലാണ്. ബഹ്‌റൈനിലെ മുഖറഖ് (Muharraq) മേഖലയിലുണ്ടായ ആക്രമണത്തിൽ പ്ലാന്റിലെ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. യു.എ.ഇക്ക് നേരെ വന്ന 16 ബാലസ്റ്റിക് മിസൈലുകളും 42 ഡ്രോണുകളും തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

ഖത്തറിലെ യുഎസ് എംബസി പ്രവർത്തനങ്ങൾ വെട്ടിച്ചുരുക്കി. രാജ്യത്തെ യുഎസ് പൗരന്മാർ ഏത് ആക്രമണങ്ങളെയും കരുതിയിരിക്കണമെന്നും സുരക്ഷിതമായ സ്‌ഥാനങ്ങളിലേക്ക് മാറണമെന്നും ദോഹയിലെ എംബസി പൗരന്മാരെ അറിയിച്ചു.

തെക്കൻ ലെബനനിൽ ശനിയാഴ്‌ച ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായി ലെബനീസ് സൈനിക വൃത്തങ്ങൾ അറിയിച്ചു. എന്നാൽ കൊല്ലപ്പെട്ടവരിൽ ഒരാൾ ഹിസ്ബുല്ല അംഗമാണെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. നിലവിൽ നബാത്തിയ ഉൾപ്പെടെയുള്ള തെക്കൻ നഗരങ്ങളിൽ ഇസ്രയേൽ ശക്ത്‌തമായ ആക്രമണം തുടരുകയാണ്. അതിർത്തിയിൽ നിന്ന് 30 കിലോമീറ്റർ ഉള്ളിലുള്ള ലിതാനി നദി വരെ ഒരു ബഫർ സോൺ സ്ഥാപിക്കാനാണ് ഇസ്രയേൽ ലക്ഷ്യമിടുന്നത്.

തന്ത്രപ്രധാന സ്ഥലങ്ങളിൽ സൈനിക വിന്യാസം നടത്തി അമേരിക്ക; അമേരിക്കൻ സൈനികരെ കാത്തിരിക്കുകയാണെന്ന് ഇറാൻ.

You may also like

error: Content is protected !!