Sunday, August 31, 2025
Mantis Partners Sydney
Home » ഒരു ഗ്രാൻഡ്മാസ്റ്ററെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ ചെസ്സ് കളിക്കാരിയായി ഇന്ത്യൻ വംശജ.
ഒരു ഗ്രാൻഡ്മാസ്റ്ററെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ ചെസ്സ് കളിക്കാരിയായി ഇന്ത്യൻ വംശജ.

ഒരു ഗ്രാൻഡ്മാസ്റ്ററെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ ചെസ്സ് കളിക്കാരിയായി ഇന്ത്യൻ വംശജ.

by Editor

ലണ്ടന്‍: ചെസ്സില്‍ പുതിയ ചരിത്രം കുറിച്ച് ഇന്ത്യന്‍ വംശജയായ പത്തുവയസ്സുകാരി ബോധന ശിവാനന്ദന്‍. ഒരു ഗ്രാൻഡ്മാസ്റ്ററെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ താരമെന്ന നേട്ടമാണ് ബോധന സ്വന്തമാക്കിയത്. ലിവർപൂളിൽ നടന്ന 2025 ബ്രിട്ടീഷ് ചെസ് ചാമ്പ്യൻഷിപ്പിന്റെ അവസാന റൗണ്ടിൽ 60 വയസ്സുള്ള ഗ്രാൻഡ്മാസ്റ്റർ പീറ്റർ വെൽസിനെ കീഴടക്കിയാണ് പത്തുവയസ്സുകാരി പുതുചരിത്രം കുറിച്ചത്.

അമേരിക്കൻ താരം കാരിസ്സ യിപ്പിൻ്റെ റെക്കോഡാണ് ഇന്ത്യൻ വംശജയും ലണ്ടൻ സ്വദേശിയുമായ ബോധന തകർത്തത്. 2019 ൽ കാരിസ്സ, റെക്കോഡ് കുറിക്കുമ്പോൾ പത്ത് വർഷവും 11 മാസവും 20 ദിവസവുമായിരുന്നു പ്രായം. പത്ത് വര്‍ഷവും അഞ്ച് മാസവും മൂന്ന് ദിവസവുമാണ് ബോധനയുടെ പ്രായം. കഴിഞ്ഞ വർഷം ബുധാപെസ്റ്റിൽ ചെസ്സ് ഒളിമ്പ്യാഡിൽ മത്സരിച്ച ബോധന, കായികരംഗത്ത് അന്താരാഷ്ട്ര തലത്തിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കുന്ന പ്രായം കുറഞ്ഞ താരമായിരുന്നു.

Send your news and Advertisements

You may also like

error: Content is protected !!