Mantis Partners Sydney
Monday, March 16, 2026
Mantis Partners Sydney
Home » ഡ്രോണില്‍നിന്ന് വിക്ഷേപിക്കാവുന്ന മിസൈല്‍ പരീക്ഷിച്ച് ഇന്ത്യ.
ഡ്രോണില്‍നിന്ന് വിക്ഷേപിക്കാവുന്ന മിസൈല്‍ പരീക്ഷിച്ച് ഇന്ത്യ.

ഡ്രോണില്‍നിന്ന് വിക്ഷേപിക്കാവുന്ന മിസൈല്‍ പരീക്ഷിച്ച് ഇന്ത്യ.

by Editor
Send your news and Advertisements

ഡ്രോണിൽ നിന്നും വിക്ഷേപിക്കാവുന്ന പ്രിസിഷൻ ഗൈഡഡ് മിസൈൽ പരീക്ഷണം വിജയം. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയുടെ നേതൃത്വത്തിലാണ് ULPGM-V3( UAV Launched Precision Guided Missile) വിജകരമായി പരീക്ഷിച്ചത്. ആന്ധ്രാപ്രദേശ് കുർണൂലിലെ നാഷണൽ ഓപ്പൺ ഏരിയ ടെസ്റ്റ് റെയ്ഞ്ചിലായിരുന്നു പരീക്ഷണ നിരീക്ഷണങ്ങൾ നടന്നത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗാണ് ചരിത്രം നേട്ടം പങ്കുവച്ചത്.

ഡിആർഡിഒയെ അഭിനന്ദിച്ച പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഈ പരീക്ഷണം ഇന്ത്യയുടെ മിസൈൽ ശേഷിക്ക് വലിയൊരു മുന്നേറ്റം നൽകുമെന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഭാരം കുറഞ്ഞതും, കൃത്യതയുള്ളതും വിവിധ വ്യോമ പ്ലാറ്റ്ഫോമുകളുമായി പൊരുത്തപ്പെടുന്നതുമാണ് ഈ മിസൈൽ. യുദ്ധസാഹചര്യങ്ങളിൽ ഇത് തന്ത്രപരമായ മുന്നേറ്റം സൈന്യത്തിന് നൽകും.

You may also like

error: Content is protected !!