Saturday, November 29, 2025
Mantis Partners Sydney
Home » കുരിശിലാടുന്ന യു. കെ കുടിയേറ്റ നിയമങ്ങൾ …
കുരിശിലാടുന്ന യു. കെ കുടിയേറ്റ നിയമങ്ങൾ ...

കുരിശിലാടുന്ന യു. കെ കുടിയേറ്റ നിയമങ്ങൾ …

by Editor

മഹത്തായ സാംസ്‌കാരിക മുല്യങ്ങളുള്ള ഒരു രാജ്യം ഇന്ന് ഇരുട്ടിനോട് പൊരുതുകയാണ്. ഏത് മത പ്രത്യയശാസ്ത്രങ്ങളിൽ വിശ്വസിക്കുന്നവരായാലും അവൻ്റെ തലച്ചോറിലൊഴുകേണ്ടത് മതമല്ല മനുഷ്യനാണ്. ഇപ്പോഴുള്ള അവസ്ഥ അറിയാത്ത പിള്ള ചൊറിയുമ്പോഴറിയും എന്നായിരിക്കുന്നു. അവകാശങ്ങൾ നേടിയെടുക്കാൻ, ഭരണസാരഥ്യമേൽക്കാൻ ധീരമായ പോർവിളികളുമായി മതമൗലികവാദികൾ പൊതുജനത്തെ പാട്ടിലാക്കി പ്രകടനങ്ങൾ നടത്താറുണ്ട്. അറിവില്ലാത്തവൻ്റെ പോഴത്തരങ്ങൾ മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യയിൽ നിന്ന് കുടിയേറിയ അഭയാർഥികളിലൂടെ ബ്രിട്ടിഷ് ജനത കണ്ടു. ബ്രിട്ടൻ്റെ സാമൂഹ്യ പ്രശ്‌നങ്ങൾ കാണുമ്പോൾ ഇന്ത്യയും ഇതിൽ നിന്ന് വ്യത്യസ്ഥമല്ലെന്ന് തോന്നും. ഏകദേശം രണ്ട് കോടിയോളം ബംഗ്ളാദേശികൾ കേരളമടക്ക ഇന്ത്യയിലുണ്ടെന്നാണ് വാർത്തകൾ. അവരെ സംരക്ഷിക്കുന്ന രാഷ്ട്രീയ പാർട്ടികൾ വോട്ടുപെട്ടി നിറക്കാൻ വ്യാജ ആധാർ കാർഡുകളുണ്ടാക്കി കൊടുക്കുന്നു. അധികാരഭ്രമമുള്ള ബംഗാളാണ് മുന്നിൽ. ഭാരതത്തിൻ്റെ അണിയറയിൽ നടക്കുന്ന ഈ രാജ്യദ്രോഹികളെ എന്തുകൊണ്ടാണ് ഭാരത സർക്കാർ തിരിച്ചറിയാത്തത്?

പാശ്ചാത്യ ക്രിസ്ത്യൻ രാജ്യങ്ങൾ ചെയ്‌ത തെറ്റ്‌ എന്താണ്? യേശുക്രിസ്‌തു പഠിപ്പിച്ചത് വിശക്കുന്നവന് ഭക്ഷണം കൊടുക്കുക, ഉടുക്കാനില്ലാത്തവന് ഉടുക്കാൻ കൊടുക്കുക. പഞ്ചനക്ഷത്ര ഹോട്ടൽ ഭക്ഷണം തുടങ്ങി എല്ലാം നന്മകളും ലഭിച്ചപ്പോൾ സായിപ്പിനെ ഉമ്മവെച്ചു് കൊല്ലുക തന്നെ ചെയ്‌തു. ഇവിടുത്തെ ഭൂരിപക്ഷം ക്രിസ്‌തിയാനികൾ ദേവാലയ ദർശനങ്ങൾ നടത്തുന്നില്ലെങ്കിലും യേശുക്രിസ്‌തുവിൻറെ കുറെ പ്രമാണങ്ങൾ അനുസരിച്ചു് ജീവിക്കുന്നവരാണ്. അവരുടെ ആത്മീയ സമൃദ്ധി വെളിപ്പെടുത്തുന്നത് പ്രാർത്ഥനയിലൂടെ മാത്രമല്ല പ്രവർത്തികളിലൂടെയാണ്. അവർ തന്ന ഭക്ഷ്യ ധാന്യങ്ങൾ എത്രയെത്ര ഏഷ്യനാഫ്രിക്കൻ ദരിദ്ര രാജ്യങ്ങളുടെ പട്ടിണി അകറ്റിയിരിക്കുന്നു. പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോൾ അവരുടെ സംഭാവനകൾ എത്രയോ മഹത്തരമാണ്. ഇവർ മതത്തേക്കാൾ മനുഷ്യരെ സ്നേഹിക്കുന്നവരെന്ന് ബ്രിട്ടനിലെത്തിയ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള മതഭൂത ബാധിതർക്ക് അറിയാവുന്ന കാര്യമാണ്.

ഇവിടെ വന്നവരും ഇവിടെ ജനിച്ചവരും കൊഴുത്തു തടിച്ചു കഴിഞ്ഞപ്പോൾ മതമെന്ന വിഷപ്പാമ്പ് പത്തിവിടർത്തി മറ്റുള്ളവരെ കൊത്താൻ തുടങ്ങി. ഇത് യൂറോപ്പിലെങ്ങും കണ്ടു. ബ്രിട്ടീഷ് ജനതയുടെ ജനകീയ പ്രതിപക്ഷ പ്രക്ഷോപങ്ങളിൽ കണ്ടത് അനധികൃത കുടിയേറ്റക്കാരെ, മത ഭീകരവാദികളെ നാടുകടത്തണമെന്ന മുറവിളിയാണ്. ഈ കൂട്ടർ സമൂഹത്തിൽ വിതയ്ക്കുന്ന വെറുപ്പും പകയും ഭീതിയും മറ നീക്കി പുറത്തുവന്നപ്പോൾ പുതിയ വിസ നിയമങ്ങൾക്ക് വഴിയൊരുങ്ങി. അതിൽ പ്രധാനം ഒരാൾ ബ്രിട്ടീഷ് പൗരനാ കുമ്പോൾ മാത്രമാണ് ആനുകൂല്യങ്ങൾ ലഭിക്കുക. അനധികൃത കുടിയേറ്റക്കാർ അതിനായി മുപ്പത് വർഷ ങ്ങൾ കാത്തിരിക്കണം. അഞ്ചു് വർഷങ്ങൾ കഴിയുമ്പോൾ പൗരത്വം ലഭിക്കുന്നത് ആതുര സേവന രംഗത്തു ള്ളവർക്കാണ്. ഈ വിസാനിയമം പ്രാബല്യത്തിൽ വന്നാൽ അഞ്ചു് വർഷങ്ങൾ കഴിയുമ്പോൾ ലഭിച്ചുകൊ ണ്ടിരുന്ന ബ്രിട്ടീഷ് പൗരത്വം ഇത്രമാത്രം സങ്കീർണ്ണമാക്കിയത് ഇവിടേക്ക് കുടിയേറിയ മത വർഗ്ഗീയവാദികളെന്നു നിസ്സംശയം പറയാൻ സാധിക്കും. ഈ കാപട്ട്യമാർന്ന മതമിതത്വം ബലിയാടുകളാക്കിയത് ജീവിതം പച്ചപിടിപ്പിക്കാനെത്തിയ മാന്യരായ മനുഷ്യരെയാണ്.

ഒരു രാജ്യത്തിന്റെ ക്രമസമാധാനം, അവരുടെ സംസ്‌കാരം തകിടം മറിക്കുന്നവരുടെ മനുഷ്യാവകാ ശങ്ങൾ നാരിഴകീറി പരിശോധിക്കുന്നതിനേക്കാൾ ഈ മതവാദികളെ നാട് കടത്തുന്നതിന് പകരം തടവിലാ ക്കിയത് നീണ്ട വർഷങ്ങളായി പൗരത്വം പ്രതീക്ഷിച്ചു് ഇവിടെ ജീവിച്ച നിരപരാധികളേയാണ്. ബ്രിട്ടനെ ദുർബലപ്പെടുത്തുന്നത് ഇവിടുത്തെ കുടിയേറ്റ നിയമങ്ങളാണ്. തൻമൂലം ധാരാളം ബ്രിട്ടീഷ് പൗരന്മാർ നാടുവിടുകയും ചെയ്യുന്നു. 2024- ലെ കണക്കിൻ പ്രകാരം കുടിയേറ്റം 20% കുറഞ്ഞുവെന്നാണ്.

2022- മുതൽ ബ്രെക്‌സിറ്റിന് ശേഷമുള്ള നിയമങ്ങളിൽ ഇളവുകൾ വരുത്തിയ ശേഷം ബോറിസ് ജോൺസൺസ് സർക്കാരിൻ്റെ കീഴിൽ യുകെയിലെത്തിയ 1.5 ദശലക്ഷത്തിലധികം ആളുകളിൽ നിന്നുള്ള അപേക്ഷകൾ നിയന്ത്രിക്കാനാണ് പദ്ധതികൾ ലക്ഷ്യമിടുന്നത്. നിർദ്ദേശങ്ങൾ പ്രകാരം, ആരോഗ്യ, പരിചരണ തൊഴിലാളി വിസയിൽ എത്തിയ 600,000- ത്തിലധികം ആളുകൾക്കും കുടുംബാംഗങ്ങൾക്കും 15 വർഷ ത്തിനുശേഷം സെറ്റിൽമെൻ്റിന് അർഹതയുണ്ട്. അത്തരം വിസയിലുള്ള ആരെങ്കിലും അല്ലെങ്കിൽ അവരുടെ ആശ്രിതർ ഒരു വർഷമോ അതിൽ കൂടുതലോ ആനുകൂല്യങ്ങൾ ക്ലെയിം ചെയ്‌തിട്ടുണ്ടെങ്കിൽ, നിർദ്ദേശങ്ങൾ പ്രകാരം ഇത് 25 വർഷമായി വർദ്ധിക്കും. വിസ കഴിഞ്ഞ് താമസിക്കുന്നവർക്കും ചെറിയ ബോട്ടുകളിലും ലോറികളുടെ പുറകിലുമായി യുകെയിൽ എത്തിയവർക്കും സ്ഥിരതാമസമാക്കാൻ 30 വർഷം വരെ കാത്തി രിക്കേണ്ടി വരും. ഇത് യുകെയിലെ ദീർഘകാല താമസത്തിനും സുരക്ഷിതത്വത്തിനുമുള്ള സാധ്യതകൾ ഇല്ലാതാക്കുന്നു. എന്നാൽ എൻഎച്ച്എസിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്കും നഴ്‌സുമാർക്കും അഞ്ച് വർഷത്തിന് ശേഷം സ്ഥിരതാമസവും ഉയർന്ന വരുമാനമുള്ളവർക്കും സംരംഭകർക്കും വെറും മൂന്ന് വർ ഷത്തിന് ശേഷം തുടരാനാകുമെന്നാണ്.

കുറഞ്ഞ വരുമാനമോ ഇല്ലാത്തതോ ആയ ആളുകൾക്ക് കൂടുതൽ സമയം കാത്തിരിക്കേണ്ടി വരും. താത്കാലിക തൊഴിലാളികളുടെ കുട്ടികളുടെ അവസ്ഥയെക്കുറിച്ചുള്ള സുപ്രധാന ചോദ്യങ്ങൾ ഇപ്പോഴും അവ്യക്തമെന്ന് ഓക്സഫോർഡ് സർവകലാശാലയിലെ മൈഗ്രേഷൻ ഒബ്‌സർവേറ്ററിയുടെ ഡയക്ടർ മഡ്‌ലൈൻ സംപ്ഷൻ സൂചിപ്പിച്ചു. പുതിയ നിർദ്ദേശങ്ങൾ കുടിയേറ്റ കുടുംബങ്ങളെ രോഗബാധിതരാക്കു കയോ ദുർബലരാക്കുകയോ ചിലർക്ക് സ്ഥിര താമസാവകാശവും മറ്റുള്ളവർക്ക് ഇല്ലാത്തതുമായ കുടുംബ പദ്ധതിയെന്നാണ് പല യൂണിയനുകൾ, എൻജിഒകൾ ആശങ്ക പ്രകടിപ്പിച്ചത്. മൈഗ്രൻ്റ് ചാരിറ്റി പ്രാക്‌സി സിലെ അഭിഭാഷക മേധാവി ജോസഫിൻ വിറ്റേക്കർ യിൽമാസ് അറിയിച്ചത് ഈ പദ്ധതി യുകെയിലുടനീള മുള്ള ആളുകളുടെ ജീവിതം തകർക്കും അതുമല്ല ഈ രാജ്യത്തിൻ്റെ സാമ്പത്തിക രംഗത്ത് കോട്ടങ്ങളു ണ്ടാക്കും,യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ല. ബ്രിട്ടീഷ് ജനതയുണർന്നപ്പോൾ ഭരണത്തിലുള്ളവർ കണ്ടെത്തിയ ചെപ്പടി വിദ്യായായിട്ടാണ് പലരും ഇതിനെ കാണുന്നത്.

ഒന്നാം ലോകമഹായുദ്ധങ്ങൾ മുതലാണ് ഭാരതീയർ ഇവിടേക്ക് കൂടുതലായി കുടിയേറിയത്. അതിൽ മുന്നിൽ നിന്നത് ആരോഗ്യ രംഗത്തുള്ളവരും ഡ്രൈവർമാർ, തയ്യൽക്കർ, ബാർബർ അങ്ങനെ പല തൊഴിൽ രംഗത്തുള്ളവരാണ്. കുടിയേറ്റക്കാരിൽ മുന്നിൽ നിന്നത് ഉഗാണ്ടയിൽ നിന്ന് പുറത്താക്കപ്പെട്ട ഇന്ത്യക്കാരും, സിംഗപ്പൂർ, മലേഷ്യ, ഹോങ്കോങ് രാജ്യങ്ങളിൽ നിന്ന് വന്നവരുമാണ്. ഇന്ന് ബ്രിട്ടൻ നേരിടുന്ന പ്രശ‌നങ്ങൾ പതിനഞ്ചു് വർഷങ്ങൾക്ക് മുൻപ് സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിദ്ധികരിച്ച എന്റെ ‘കാണാപ്പുറങ്ങൾ’ എന്ന നോവലിലും ആമസോൺ ബെസ്റ്റ് സെല്ലെർ നോവൽ ഇംഗ്ലീഷ് ‘ദി മലബാർ എ ഫ്ളയിം’ ലും എഴുതിയിട്ടുണ്ട്.

മുതാളിത്വ- ഉല്പ്‌പാദന പ്രക്രിയയിൽ വൈരാത്മകമായ സംഘട്ടനമാണ് അന്നും ഇന്നും നടക്കുന്നത്. കർശന നിയമങ്ങൾ പരിപാലിക്കുന്ന ഈ രാജ്യത്ത് ഇന്ത്യയിൽ നടക്കുന്നതുപോലെ നിയമവിരുദ്ധമായി പ്രവർത്തിക്കാൻ അവസരമൊരുക്കുന്നത് ഭരിക്കുന്ന രാഷ്ട്രീയ പാർട്ടികളാണ്. യുകെയിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ആയിരകണക്കിന് അവശ്യ തൊഴിലാളികൾക്ക് വരാനിരിക്കുന്ന നിയമങ്ങൾ വിനാശകരമാ കുമെന്ന് യുകെയിലെ ഏറ്റവും വലിയ യൂണിയൻ്റെ ജനറൽ സെക്രട്ടറി ക്രിസ്റ്റീന മക്കാനിയ പറഞ്ഞു. ചെറുകിട പലചരക്ക് വ്യാപാരികൾ, ഹോട്ടൽ, വേപ്പ് ഷോപ്പുകൾ തുടങ്ങി നിയമവിരുദ്ധമായി പ്രവർത്തി ക്കുന്ന ആളുകളെ തിരയാൻ നിയമപാലകർ, ബ്രേക്കിംഗ് ന്യൂസ് മുതൽ ബൃഹത്തായ അന്വേഷണാത്മക പ്രോജക്ടുകൾ, പോഡ്‌കാസ്റ്റുകൾ, വീഡിയോകൾ ഇറക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഒരു തൊഴിലുടമ യാതൊരു രേഖയുമില്ലാതെ വരുന്ന അനധികൃത കുടിയേറ്റക്കാരന് തൊഴിൽ കൊടുക്കാനുള്ള ധൈര്യം എവിടെ നിന്നാണ്?

അന്യ രാജ്യങ്ങളിൽ നിന്ന് വിശപ്പടക്കാൻ കുടിയേറിയവർ മലിനമല്ലാത്ത സ്ഥലത്തെ മലിനപെടുത്തു ന്നതും ഇന്ത്യക്കാർ വൃത്തിയില്ലാത്തവരെന്നു പറയുന്നതും എന്തുകൊണ്ടാണ്? കുറെ വിവേകശൂന്യർ പഠിച്ച മതാന്ധത, ജീർണ്ണ സംസ്‌കാരം കുടിയേറിയ മണ്ണിൽ വിത്തുപാകി മുളപ്പിച്ച വിപത്താണ് നിരപരാധികളും അനുഭവിക്കുന്നത്. വിഡ്ഢികളുടെ സ്വർഗ്ഗത്തിലെ പൊട്ടിച്ചിരി മണ്ണിൽ പൊട്ടിക്കരച്ചിലായി മാറുന്നത് തിരിച്ച റിയുക.

കാരൂർ സോമൻ, (ചാരുംമൂടൻ)

Send your news and Advertisements

You may also like

error: Content is protected !!