Monday, December 15, 2025
Mantis Partners Sydney
Home » പാൻ ഇന്ത്യൻ ഹിസ്റ്റോറിക്കൽ ചിത്രം ‘ദ്രൗപതി 2’ ലെ ആദ്യ ഗാനം റിലീസ് ആയി.
പാൻ ഇന്ത്യൻ ഹിസ്റ്റോറിക്കൽ ചിത്രം 'ദ്രൗപതി 2' ലെ ആദ്യ ഗാനം റിലീസ് ആയി.

പാൻ ഇന്ത്യൻ ഹിസ്റ്റോറിക്കൽ ചിത്രം ‘ദ്രൗപതി 2’ ലെ ആദ്യ ഗാനം റിലീസ് ആയി.

by Editor

2020-ൽ പുറത്തിറങ്ങിയ ദ്രൗപതി എന്ന ചിത്രത്തിന്റെ തുടർച്ചയായി സംവിധായകൻ മോഹൻ.ജി, യുവതാരം റിച്ചാർഡ് റിഷിയുമായി വീണ്ടും ഒന്നിക്കുന്ന ചിത്രത്തിൻ്റെ ആദ്യ ഗാനം റിലീസ് ആയി. ‘ദ്രൗപതി2’ എന്ന് പേരിട്ടിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിനെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാണുന്നത്. ആര്യൻ, അദ്ദേഴ്സ്, ജെ.എസ്.കെ, പാപനാശം, വിശ്വരൂപം 2, രാക്ഷസൻ, വലിമൈ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രമുഖനായ ജിബ്രാൻ വൈബോധയാണ് ഈ പാൻ ഇന്ത്യൻ ചിത്രത്തിനും സംഗീതം നൽകിയിരിക്കുന്നത്. “എൻ പ്രിയനെ” എന്ന് തുടങ്ങുന്ന വരികളിലുള്ള ഗാനം സംഗീത സംവിധായകനൊപ്പം നമിത ബാബുവും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. നേതാജി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സോള ചക്രവർത്തിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഹൊയ്സാള ചക്രവർത്തി വീര ബല്ലാല മൂന്നാമന്റെയും കടവ സാമ്രാജ്യത്തിന്റെയും മുഗൾ കാലഘട്ടത്തിലെ കഥ പറയുന്ന പാൻ ഇന്ത്യൻ ഹിസ്റ്റോറിക്കൽ സിനിമയിൽ ടൈറ്റിൽ റോളിൽ എത്തുന്നത് മലയാളികൂടിയായ രക്ഷണ ഇന്ദുചൂഡൻ ആണ്. തമിഴിൽ ഇറങ്ങിയ മാർഗഴി തിങ്കൾ, മരുതം എന്നീ സിനിമകളിലൂടെ പ്രമുഖയാണ് രക്ഷണ. ദ്രൗപതി ദേവിയായി വേഷമിടുന്ന അവരുടെ ക്യാരക്ടർ പോസ്റ്റർ ഇതിനോടകം റിലീസ് ചെയ്തിരുന്നു. പതിനാലാം നൂറ്റാണ്ടിലെ കഥപറയുന്ന ദ്രൗപതി2- ൽ തമിഴ്‌നാടിനെ പിടിച്ചുകുലുക്കിയ മുഗൾ അധിനിവേശം പോലുള്ള ചരിത്രം അടിസ്ഥാനമാക്കി, പക്കാ ഹിസ്റ്റോറിക്കൽ ആക്ഷൻ ഡ്രാമയായിട്ടാണ് ഒരുക്കിയിരിക്കുന്നത്. ദ്രൗപതി, രുദ്ര താണ്ഡവം എന്നിവയ്ക്ക് ശേഷം റിച്ചാർഡ് ഋഷിയും മോഹൻ ജിയും തമ്മിലുള്ള മൂന്നാമത്തെ ചിത്രമാണ് ദ്രൗപതി 2. ലഹാരി മ്യൂസിക് ആണ് ചിത്രത്തിൻ്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. സത്യ, രവി എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമാതാക്കൾ.

മുംബൈയിൽ ആരംഭിച്ച് അരിയല്ലൂരിൽ അവസാനിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. 2026 ജനുവരിയിൽ ലോകമെമ്പാടുമായി റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ 05 ഭാഷകളിലായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നട്ടി നടരാജ്, വൈ.ജി മഹേന്ദ്രൻ, ഭരണി (നാടോടികൾ), ശരവണ സുബ്ബയ്യ, വേല രാമമൂർത്തി, ചിരാഗ് ജനി, ദിനേശ് ലാംബ, ഗണേഷ് ഗൗരംഗ്, ദിവി, ദേവയാനി ശർമ്മ, അരുണോദയൻ, ജയവേൽ എന്നിവരും ദ്രൗപതി 2-ൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രാഹകൻ: ഫിലിപ്പ് ആർ. സുന്ദർ, എഡിറ്റർ: ദേവരാജ്, കലാസംവിധായകൻ: കമൽനാഥൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: എസ്.മുരുകൻ, നൃത്തസംവിധായകൻ: തനിക ടോണി, സ്റ്റണ്ട് കോ-ഓർഡിനേറ്റർ: ആക്ഷൻ സന്തോഷ്, സ്റ്റിൽസ്: തേനി സീനു, പി .ആർ.ഓ: പി.ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ബി.സി ക്രിയേറ്റീവ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Send your news and Advertisements

You may also like

error: Content is protected !!