എന്റെ നിയന്ത്രണത്തിലുള്ളത് എന്റെ മനസ്സും ശരീരവുമാണ്. എന്നുവെച്ചാൽ എന്നെ മാത്രമേ എനിക്ക് നിയന്ത്രിക്കാൻ പറ്റുകയുള്ളൂ. അതുകൊണ്ട് ഇന്ന് മുതൽ – Mindful ആയിട്ട് കഴിക്കുക. നല്ല ഭക്ഷണം മാത്രം കഴിച്ച് ശരീരത്തെ മനസ്സിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരുക. മനസ്സ് പറയുന്നത് ശരീരത്തെ അനുസരിപ്പിക്കാൻ പഠിപ്പിക്കുക.
മനസ്സിനോട് പറഞ്ഞു – നീ അധികം emotional ആകരുത്. അത് നിന്റെ ഒരു weakness ആണ്. Emotions മാറ്റി നിർത്തി rational ആകുക. സാരികൾ കാണുമ്പോൾ നീ നിന്നെ തന്നെ നിയന്ത്രിക്കുക.
വീണ്ടും ശരീരത്തിന് ചില ചിട്ടകൾ ഒക്കെ പറഞ്ഞു കൊടുത്തു –
Gym നിനക്കൊരു obsession ആണ്. അത് നിയന്ത്രിക്കുക.
അരമണിക്കൂർ നടക്കുക.
ഒരു മണിക്കൂർ വായിക്കുക.
10 പിന്നിട്ടെങ്കിലും എഴുതുക.
കോളേജിൽ എന്നും സാരിയുടുത്തു പോകാൻ ശ്രമിക്കുക.
വീണ്ടും മനസ്സിനോട് പറഞ്ഞു –
Mediation practise ചെയ്യണം. ചിന്തിക്കുക.
Detachment practise ചെയ്യുക.
ആഴ്ചയിൽ ഒരിക്കലെങ്കിലും ഫ്രണ്ട്സുമായി പുറത്തു പോകുക.
ഏതാണ്ട് എല്ലാ സുപ്രധാന ദിവസങ്ങളിലും ഞാൻ എന്നെ തന്നെ ഓർമ്മിപ്പിക്കുന്ന കാര്യങ്ങളാണ് ഇതൊക്കെ. അതായത്,
പുതിയ വർഷാരംഭത്തിൽ, പിറന്നാൾ ദിവസത്തിൽ, എന്നുവേണ്ട എല്ലാ തിങ്കളാഴ്ചകളിൽ പോലും. ഇന്ന് വനിതാ ദിനത്തിൽ വീണ്ടും ഇതൊക്കെ തന്നെ എന്നോട് പറഞ്ഞു.
ഇങ്ങനെയുള്ള തീരുമാനങ്ങളൊക്കെ എടുത്തു കഴിഞ്ഞ് ഇന്ന് ഇതൊക്കെ എങ്ങനെ പ്രാവർത്തികമാക്കണമെന്ന് ആലോചിച്ചുകൊണ്ട് ഇത് മാത്രം ആലോചിച്ചു കൊണ്ട് നടന്നുവന്ന വഴിയിൽ കാലൊന്ന് തെറ്റി വീണു വീണില്ല എന്ന അവസ്ഥയിൽ നിലത്തിരുന്നു പോയി. ആ വിഷമവും നാണക്കേടും മാറ്റാൻ വേണ്ടി ഈ തീരുമാനങ്ങളൊക്കെ നാളത്തേക്ക് മാറ്റിവെച്ചുകൊണ്ട്, ശരീരത്തിന് ഇഷ്ടപ്പെട്ടതൊക്കെ കഴിച്ചു. മനസ്സ് പറഞ്ഞതൊന്നും ശ്രദ്ധിച്ചതേയില്ല.
എന്നിരുന്നാലും ഇവിടെയുള്ള എല്ലാ സ്ത്രീകൾക്കും Happy Women’s Day.
ശരീരത്തിനും മനസ്സിനും ഇഷ്ടപ്പെട്ടതൊക്കെ ചെയ്യുക. നമ്മുടെ ഇഷ്ടങ്ങൾ മറ്റുള്ളവർക്ക് ദോഷം ആകാതിരുന്നാൽ മതി.
മിനി ബാബു


