Mantis Partners Sydney
Monday, March 16, 2026
Mantis Partners Sydney
Home » കേരളത്തിൽ സ്വർണവില പവന് 75,000 കടന്നു.
സ്വർണം

കേരളത്തിൽ സ്വർണവില പവന് 75,000 കടന്നു.

by Editor
Send your news and Advertisements

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് വൻ കുതിപ്പ്. 22 കാരറ്റ് സ്വർണ്ണത്തിനു പവന് 760 രൂപ വർദ്ധിച്ച് 75,040 രൂപയും ഗ്രാമിന് 95 രൂപ ഉയർന്ന് 9,380 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇന്നലെയും സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ പവന് 840 രൂപ വർധിച്ച് 74,280 രൂപയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് 1,680 രൂപയുടെ വർധനവാണുണ്ടായിരിക്കുന്നത്.

24 കാരറ്റ് സ്വർണ്ണത്തിനു ഗ്രാമിന് 10,233 രൂപയും, പവന് 81,864 രൂപയും ആണ്. 18 കാരറ്റ് സ്വർണ്ണത്തിനു ഗ്രാമിന് 7,675 രൂപയും, പവന് 61,400 രൂപയും ആണ്.

You may also like

error: Content is protected !!