59
ഗോൾഡ് കോസ്റ്റ്: ഓസ്ട്രേലിയയിലെ ക്യുൻസ്ലാൻഡ് ഓക്സൺഫോർഡ് നടന്ന ഗോൾഡ് കോസ്റ്റ് നൈറ്റ്സ് സൂപ്പർ കപ്പ് സീസൺ 4 -ൽ ആതിഥേയരായ മലയാളി ക്ലബ് ഗോൾഡ് കോസ്റ്റ് നൈറ്റ്സിനു കിരീടം. ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒരു ഡസൻ ടീമുകൾ പങ്കെടുത്ത ടൂർണമന്റിന്റെ ഫൈനലിൽ അവർ ബ്രിസ്‌ബെയിൻ റെഡ് ലൈൻ ബുള്ളേഴ്‌സ് ക്ലബ്ബിനെയാണ് തോൽപ്പിച്ചത്. ടൂർണമന്റിലെ എല്ലാ മത്സരങ്ങളും വിജയിച്ചാണ് ഗോൾഡ് കോസ്റ്റ് നൈറ്റ്സ് ഫൈനലിൽ എത്തിയത്.