മെൽബൺ: ഓസ്ട്രേലിയയിലെ മെൽബണിൽ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് കത്തീഡ്രലിൽ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ 15, 16, 17 തീയതികളിലായി ആചരിക്കുന്നു. പെരുന്നാളിന് ആരംഭമായി കൊടിയേറ്റ് കർമ്മം വികാരി ഫാ. ജിജി മാത്യു വാകത്താനം നിർവഹിച്ചു. 14-ാം തീയതി വ്യാഴാഴ്‌ച വൈകുന്നേരം 6:30-ന് സന്ധ്യാ നമസ്‌കാരവും അതിനുശേഷം 7 മണിക്ക് വിശുദ്ധ കുർബാന, മദ്ധ്യസ്‌ഥ പ്രാർഥന, നേർച്ച വിളമ്പ് എന്നിവ ഉണ്ടായിരിക്കും. 15-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6:30ന് സന്ധ്യാ നമസ്‌കാരം നടക്കും. 16-ാം തീയതി വൈകുന്നേരം 6:15ന് സന്ധ്യാ നമസ്‌കാരവും തുടർന്ന് 7:15 ന് ഫാ. ലിനു എം ലൂക്കോസിൻ്റെ വചന ശുശ്രൂഷയും പ്രദക്ഷിണവും ആശിർവാദവും ഉണ്ടായിരിക്കുന്നതാണ്.
17-ാം തീയതി ഞായറാഴ്‌ച വിശുദ്ധ മൂന്നിന്മേൽ കുർബാന ഏഷ്യാ പസഫിക് ഭദ്രാസന സെക്രട്ടറി തോമസ് വർഗീസ് കോർ എപ്പിസ്കോപ്പ മുഖ്യന്റെ കാർമ്മികത്വത്തിൽ അർപ്പിക്കപ്പെടും. പെരുന്നാൾ സന്ദേശം, പ്രദക്ഷിണം, വാഴ്വ്, നേർച്ച വിളമ്പ് എന്നിവയ്ക്ക് ശേഷം ആദ്യഫല ലേലവും നടക്കും. കൈസ്‌ഥാനി ബിനിൽ ജോയി, സെക്രട്ടറി റോണി റ്റി ഏബ്രഹാം മാനേജിങ് കമ്മിറ്റിയംഗങ്ങൾ എന്നിവരാണ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നത്.