ടൗൺസ്വിൽ: സെന്റ് മേരിസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിലെ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുനാൾ (ഇടവക പെരുനാൾ) ഭക്തിപൂർവ്വം ആചരിച്ചു. ഏഷ്യാ പസഫിക് ഭദ്രാസനത്തിലെ തന്നെ ആദ്യത്തെ പോർട്ടബിൾ കുരിശും തൊട്ടിയുടെ നിർമ്മാണം പൂർത്തീകരിച്ചു, കൂദാശ നിർവഹിക്കാൻ സാധിച്ചു എന്നുള്ളത് ഇത്തവണത്തെ പെരുന്നാളിന്റെ പ്രധാന പ്രത്യേകതയായിരുന്നു. പതിനഞ്ചാം തീയതി വെള്ളിയാഴ്ച വൈകുന്നേരം പെരുന്നാൾ കൊടിയേറ്റോടെ ആരംഭിച്ച ശുശ്രൂഷകൾക്ക് വികാരി ഫാദർ ബ്രിസ്റ്റോ ബാബു മുഖ്യ കാർമികത്വം വഹിച്ചു.
ടൗൺസ്വിൽ മേരി മാക്ലിപ് പാരീഷ് അസിസ്റ്റന്റ് പാസ്റ്റർ ആയ ഫാദർ. ലിജോ തന്നിപ്പള്ളി മുഖ്യ പെരുന്നാൾ സന്ദേശം നൽകി. ഇടവകാംഗങ്ങൾ അവതരിപ്പിച്ച മാതൃസ്മൃതി എന്ന ഗാനാർച്ചന അവതരണ വ്യത്യസ്ത കൊണ്ടും, ഗാന മാധുരി കൊണ്ടും ഏവർക്കും ഹൃദ്യമായ ആത്മീയ അനുഭവം പകർന്നു. ശനിയാഴ്ച രാവിലെ വിശുദ്ധ കുർബാനയ്ക്കും, മധ്യസ്ഥ പ്രാർത്ഥനയ്ക്കും, ആഘോഷപൂർവ്വായ പ്രദിക്ഷണത്തിനും, പെരുന്നാൾ ആശിർവാദത്തിനും, ഫാദർ ബ്രിസ്റ്റോ ബാബു മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് വാശിയേറിയ ആദ്യഫല ലേലം നടന്നു. പെരുന്നാൾകൊടിയിറക്ക്, സ്നേഹവിരുന്ന് ഇവയോട് കൂടി ചടങ്ങുകൾ സമാപിച്ചു.