മെൽബൺ: ഭർത്താവിൻ്റെ ബന്ധുക്കളെ വിഷം കൊടുത്തു കൊന്ന കേസിൽ എറിൻ പാറ്റേഴ്‌സൺ (50) കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. 2023 ജൂലൈ 29-നായിരുന്നു കേസിനാസ്‌പദമായ സംഭവം. എറിൻ്റെ മുൻ ഭർത്താവിൻ്റെ മാതാപിതാക്കളായ ഡോൺ പാറ്റേഴ്സൺ, ഗെയ്ൽ പാറ്റേഴ്‌സൺ എന്നിവരും ഗെയ്‌ലിന്റെ സഹോദരി ഹെതർ വിക്കിൻസണുമാണ് വിഷക്കൂൺ കഴിച്ചതിനെ തുടർന്ന് മരിച്ചത്. ഹെതറിന്റെ ഭർത്താവു ഇയാൻ വിൽക്കിൻസണ് ഭക്ഷ്യ വിഷബാധയേറ്റെങ്കിലും തുടർ ചികിത്സയെ തുടർന്ന് രക്ഷപെടുകയായിരുന്നു.
അൻപതിലധികം സാക്ഷികളെ വിസ്തരിച്ചി വിചാരണയിൽ ചുമത്തിയ നാല് കുറ്റങ്ങളിലും എറിൻ കുറ്റക്കാരിയാണെന്ന് തെളിഞ്ഞു. എറിൻ തന്റെ ഗർഭാശയ കാൻസറിനെക്കുറിച്ച് സംസാരിക്കാനാണ് ഇവരെ വിളിച്ചുവരുത്തിയതെന്ന് ക്രൗൺ പ്രോസിക്യൂട്ടർ ഡോ. നാനറ്റ് റോജേഴ്സ് കോടതിയിൽ അറിയിച്ചത്. കുട്ടികളോട് തന്റെ അസുഖവിവരം എങ്ങനെ അറിയിക്കണമെന്ന് ആലോചിക്കാനാണെന്നാണ് എറിൻ ഇവരോട് പറഞ്ഞിരുന്നത്. എല്ലാവർക്കും ആഹാരം വിളമ്പിയത് എറിനാണ്. തനിക്ക് വിഷമില്ലാത്ത ആഹാരം തിരഞ്ഞെടുത്ത എറിൻ കൃത്യം നടത്താൻ ആസൂത്രണം നടത്തിയിരുന്നു എന്ന് കോടതി കണ്ടെത്തുകയായിരുന്നു.