Saturday, November 1, 2025
Mantis Partners Sydney
Home » കെനിയയിൽ ചെറുവിമാനം തകർന്നു 11 മരണം.
കെനിയയിൽ ചെറുവിമാനം തകർന്നു 11 മരണം.

കെനിയയിൽ ചെറുവിമാനം തകർന്നു 11 മരണം.

by Editor

ന്യൂഡൽഹി: കെനിയയിൽ ചെറുവിമാനം തകർന്നുവീണ് 11 പേർ മരിച്ചു. കെനിയയിലെ ക്വാലെ കൗണ്ടിയിലാണ് സംഭവം. ഇന്നലെ രാവിലെയായിരുന്നു അപകടമെന്നാണ് വിവരം. മരിച്ചവരിൽ അധികവും വിനോദസഞ്ചാരികളാണ് . 5 വൈ-സിസിഎ എന്ന വിമാനമാണ് തകർന്നുവീണത്. എട്ട് ഹംഗേറിയൻ യാത്രക്കാരും രണ്ട് ജർമ്മൻ യാത്രക്കാരും വിമാനത്തിലുണ്ടായിരുന്നുവെന്നും കെനിയൻ പൈലറ്റും കൊല്ലപ്പെട്ടുവെന്നും മൊംബാസ എയർ സഫാരി ചൊവ്വാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

വിനോദസഞ്ചാര കേന്ദ്രമായ ദിയാനിയിൽ നിന്ന് മറ്റൊരു ടൂറിസ്റ്റ് കേന്ദ്രമായ കിച് വ ടെംബോ എന്ന സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ പൊലീസും അടിയന്തര സേനാവിഭാ​ഗങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. വിമാനം തകർന്നുവീണയുടനെ തീപിടിക്കുകയായിരുന്നു. വിമാനം അപകടത്തിൽപെട്ടതിന്റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Send your news and Advertisements

You may also like

error: Content is protected !!