Sunday, August 31, 2025
Mantis Partners Sydney
Home » ലിപുലേഖ് പാസ് വഴി ഇന്ത്യ-ചൈന അതിർത്തി വ്യാപാരം പുനരാരംഭിക്കാനുള്ള നേപ്പാളിന്റെ എതിർപ്പ് ഇന്ത്യ തള്ളി.
ലിപുലേഖ് പാസ് വഴി ഇന്ത്യ-ചൈന അതിർത്തി വ്യാപാരം പുനരാരംഭിക്കാനുള്ള നേപ്പാളിന്റെ എതിർപ്പ് ഇന്ത്യ തള്ളി.

ലിപുലേഖ് പാസ് വഴി ഇന്ത്യ-ചൈന അതിർത്തി വ്യാപാരം പുനരാരംഭിക്കാനുള്ള നേപ്പാളിന്റെ എതിർപ്പ് ഇന്ത്യ തള്ളി.

by Editor

ന്യൂ ഡൽഹി: ലിപുലേഖ് ചുരം വഴി ചൈനയുമായുള്ള വ്യാപാരം പുനരാരംഭിക്കുന്നതിനെതിരായ നേപ്പാളിന്‍റെ നിലപാട് ഇന്ത്യ തള്ളി. നേപ്പാളിന്റെ നിലപാട് അന്യായവും അംഗീകരിക്കാൻ കഴിയാത്തതും ചരിത്രപരമായ വസ്‌തുതകൾക്ക് നിരക്കാത്തതുമാണെന്നാണ് ഇന്ത്യയുടെ പ്രതികരണം. ഇക്കാര്യത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാണെന്ന് വിദേശകാര്യ വക്‌താവ് രൺധീർ ജയ് സ്വാൾ പറഞ്ഞു. 1954 ൽ ലിപുലേഖ് ചുരം വഴി ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി വ്യാപാരം ആരംഭിച്ചതാണ്. ഇതു പതിറ്റാണ്ടുകളായി നടന്നുവരുന്നു. കോവിഡ്, മറ്റ് സംഭവ വികാസങ്ങൾ എന്നിവ കാരണം വ്യാപാരം ഇക്കഴിഞ്ഞ വർഷങ്ങളിൽ തടസപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും അത് പുനരാരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും രൺധീർ ജയ്‌സ്വാൾ പറഞ്ഞു. അതിർത്തി പ്രശ്‌നങ്ങൾ സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കുന്നതിന് നേപ്പാളുമായി ക്രിയാത്മകമായ ഇടപെടലുകൾക്ക് ഇന്ത്യ സന്നദ്ധമാണെന്നും രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.

തിങ്കളാഴ്ച ന്യൂഡൽഹിയിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ, ഉത്തരാഖണ്ഡിലെ ലിപുലേഖ് പാസ്, ഹിമാചൽ പ്രദേശിലെ ഷിപ്കി ലാ, സിക്കിമിലെ നാഥു ലാ എന്നീ മൂന്ന് നിയുക്ത പോയിന്റുകളിലൂടെ അതിർത്തി വ്യാപാരം പുനരാരംഭിക്കാൻ ഇന്ത്യയും ചൈനയും തീരുമാനിച്ചിരുന്നു.

ലിപുലേഖ് പാസ് വഴി അതിർത്തി വ്യാപാരം പുനരാരംഭിക്കാനുള്ള ഇന്ത്യയും ചൈനയും എടുത്ത തീരുമാനത്തിനെതിരെ നേപ്പാൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. മഹാകാളി നദിയുടെ കിഴക്ക് സ്ഥതി ചെയ്യുന്ന ലിമ്പിയാധുര, ലിപുലേഖ്, കാലാപാനി എന്നിവ നേപ്പാളിൻ്റെ അവിഭാജ്യ ഭാഗങ്ങളാണെന്നാണ് നേപ്പാൾ സർക്കാരിൻ്റെ നിലപാട്. ഇവ നേപ്പാൾ ഭൂപടത്തിലും ഭരണഘടനയിലും ഔദ്യോഗികമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും നേപ്പാൾ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

 

Send your news and Advertisements

You may also like

error: Content is protected !!