Saturday, April 4, 2026
Home » കോൺഗ്രസിന്റെ പ്രചാരണം നയിക്കാൻ രമേശ് ചെന്നിത്തല
രമേശ് ചെന്നിത്തല

കോൺഗ്രസിന്റെ പ്രചാരണം നയിക്കാൻ രമേശ് ചെന്നിത്തല

by Editor
Send your news and Advertisements

ന്യൂ ഡൽഹി: 2026-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി രമേശ് ചെന്നിത്തലയെ പ്രചാരണ സമിതി ചെയർമാനായി ഹൈക്കമാൻഡ് നിയമിച്ചു. തിരുവനന്തപുരം എം.പി ശശി തരൂർ സമിതിയുടെ കോ-ചെയർമാനായും വടകര എം.പി ഷാഫി പറമ്പിൽ കൺവീനറായും പ്രവർത്തിക്കും.

ഹൈബി ഈഡ‍ൻ എംപി, എംഎൽ‌എമാരായ റോജി എം. ജോൺ, സി.ആർ. മഹേഷ്, മാത്യു കുഴൽനാടൻ എന്നിവർക്കൊപ്പം രമ്യ രഹരിദാസ്, എം. ലിജു, ദീപ്തി മേരി വർഗീസ് എന്നിവർ പ്രചാരണ സമിതി അംഗങ്ങളായിരിക്കും.

തിരഞ്ഞെടുപ്പ് പ്രകടന പത്രിക കമ്മിറ്റിയുടെ ചെയർമാനായി ബെന്നി ബഹന്നാൻ എംപിയേയും ഹൈക്കമാൻഡ് തീരുമാനിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപിയാണ് കോ ചെയർമാൻ. എംപിമാരായ ഡീൻ കുര്യാക്കോസ്, ജെബി മേത്തർ എന്നിവരാണ് പ്രകടന പത്രിക കമ്മിറ്റിയിലെ അംഗങ്ങൾ.

പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിൽ അധികാരം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുതിർന്ന നേതാക്കളെയും യുവനേതാക്കളെയും ഉൾപ്പെടുത്തി എ.ഐ.സി.സി ഈ സമിതികൾക്ക് രൂപം നൽകിയത്

You may also like

error: Content is protected !!