Wednesday, November 5, 2025
Mantis Partners Sydney
Home » കെ.എസ്. ശബരീനാഥനെ മുന്നിൽനിർത്തി തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കാൻ കോൺഗ്രസ്; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.
കെ.എസ്. ശബരീനാഥനെ മുന്നിൽനിർത്തി തിരുവനന്തപുരം കോർപ്പറേഷനിൽ പിടിക്കാൻ കോൺഗ്രസ്; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.

കെ.എസ്. ശബരീനാഥനെ മുന്നിൽനിർത്തി തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കാൻ കോൺഗ്രസ്; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.

by Editor

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷൻ ഭരണം പിടിക്കാൻ ലക്ഷ്യമിട്ട് ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ആദ്യഘട്ടത്തിൽ മുൻ എംഎൽഎ കെഎസ് ശബരീനാഥൻ അടക്കം 48 പേരുടെ പട്ടികയാണ് പുറത്തിറക്കിയത്. കെ.എസ്.ശബരീനാഥനെ മുന്നിൽനിർത്തി തിരുവനന്തപുരം കോർപ്പറേഷനിൽ പാർട്ടി മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത് ഹൈക്കമാൻഡ് ആണെന്ന് പറഞ്ഞ കെ.മുരളീധരൻ തിരുവന്തപുരം കോര്‍പ്പറേഷൻ യുഡിഎഫ് പിടിക്കുമെന്ന് വ്യക്തമാക്കി.

കോര്‍പ്പറേഷനിലെ 48 സീറ്റുകളിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ഇന്ന് മുതൽ പ്രചാരണ ജാഥകള്‍ ആരംഭിക്കുമെന്നും കെ മുരളീധരൻ വ്യക്തമാക്കി. നഗരസഭ അഴിമതിക്കെതിരെ കുറ്റപത്രവുമായി കെ.മുരളീധരനായിരിക്കും വാഹന പ്രചാരണ യാത്ര നയിക്കുക. വാഹന പ്രചാരണ ജാഥ പ്രതിപക്ഷ നേതാവ് ഉദ്‌ഘാടനം ചെയ്യും. മേയര്‍ സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്ന് പറയുന്നില്ലെന്നായിരുന്നു കെ മുരളീധരന്‍റെ പ്രതികരണം. ആശാ സമരത്തിൽ പങ്കെടുത്ത എസ്‍ബി രാജി കാച്ചാണി വാര്‍ഡിൽ മത്സരിക്കും. മുൻ എംപി എ ചാള്‍സിന്‍റെ മരുമകള്‍ എസ്‍ ഷേര്‍ളി പായം വാര്‍ഡിലും മത്സരിക്കും. പത്ത് സീറ്റിൽ നിന്ന് 51-ൽ എത്തുകയാണ് കോണ്‍ഗ്രസിന്‍റെ ലക്ഷ്യമെന്നും കഴിഞ്ഞ തവണ 86 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിച്ചതെന്നും കെ മുരളീധരൻ പറഞ്ഞു. ഏകകണ്ഠമായാണ് പട്ടിക തീരുമാനിച്ചതെന്നും പോരായ്മയുണ്ടെങ്കിൽ അടുത്ത പട്ടികയിൽ പരിഗണനയുണ്ടാകുമെന്നും കെ മുരളീധരൻ പറഞ്ഞു.

ദീര്‍ഘകാലത്തിനുശേഷം യുഡിഎഫ് തിരുവനന്തപുരത്ത് അധികാരത്തിൽ വരുമെന്ന് ഡിസിസി അധ്യക്ഷൻ എൻ ശക്തൻ വ്യക്തമാക്കി. ഇന്ന് മുതൽ നവംബര്‍ 12വരെയായിരിക്കും വാഹന പ്രചാരണ ജാഥയെന്നും എൻ ശക്തൻ പറഞ്ഞു. 30 വര്‍ഷമായി കൗണ്‍സിലറായി പ്രവര്‍ത്തിക്കുന്ന ജോണ്‍സണ്‍ ജോസഫ് (ഉള്ളൂര്‍), കെഎസ്‍യു വൈസ് പ്രസിഡന്‍റ് സുരേഷ് മുട്ടട, മുൻ കൗണ്‍സിലറും അധ്യാപികയുമായ ത്രേസ്യാമ്മ തോമസ് (നാലാഞ്ചിറ), ഡിസിസി സെക്രട്ടറി എംഎസ് അനിൽകുമാര്‍ (കഴക്കൂട്ടം) തുടങ്ങിയവരടക്കമുള്ളവരുടെ പട്ടികയാണ് പുറത്തുവിട്ടത്. വാർഡ് തലത്തിൽ തീരുമാനിച്ച സഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.

Send your news and Advertisements

You may also like

error: Content is protected !!