ചെന്നൈ: മദ്രാസ് മെഡിക്കൽ മിഷൻ ആശുപത്രിയുടെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ സർവീസ് സക്കറിയ മാർ ഡയനീഷ്യസ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. ചെന്നൈ സ്റ്റെല്ല മാരിസ് കോളേജ് പ്രിൻസിപ്പൽ റവ സിസ്റ്റർ ഡൊ സ്റ്റെല്ല മേരി മുഖ്യാതിഥിയായിരുന്നു. മെഡിക്കൽ മിഷൻ പ്രസിഡന്റ് അഭി. ഗീവർഗീസ് മാർ ഫിലെക്സിനോസ് മെത്രോപ്പോലീത്തായുടെ ക്രിസ്മസ് സന്ദേശം ഭദ്രാസന സെക്രട്ടറി റവ. ഫാ. തോമസ് ഐസക് വായിച്ചു. ചാപ്ലയിൻ ഫാ. ആജീഷ് വി അലക്സ് സ്വാഗതം ആശംസിച്ചു.
പോണ്ടിച്ചേരി ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ വിദ്യാർത്ഥികൾ ഉൾപ്പടെ എട്ട് ഗായകസംഘങ്ങൾ കരോൾ സർവീസിൽ പങ്കെടുത്തു. ആശുപത്രി വൈസ് പ്രസിഡന്റ് ജോസഫ് എബ്രഹാം, സെക്രട്ടറി ഡൊ കെ ജേക്കബ്, ചാപ്ലയിൻ റെവ ഫാ ലിജു കൊരുത് തോമസ്, ഫാ എബി എം ചാക്കോ, വിവിധ വിഭാഗത്തിലെ ഡോക്ടർമാർ, നേഴ്സസ്, മറ്റു പാരാമെഡിക്കൽ സ്റ്റാഫ്‌സ്, അവരുടെ കുടുംബാംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.



