Saturday, November 29, 2025
Mantis Partners Sydney
Home » ബീഹാർ തിരഞ്ഞെടുപ്പ്: അഭിപ്രായ സർവേകളിൽ ബി ജെ പി മുന്നണിക്ക് മുൻ‌തൂക്കം
ബീഹാർ ഇലെക്ഷൻ

ബീഹാർ തിരഞ്ഞെടുപ്പ്: അഭിപ്രായ സർവേകളിൽ ബി ജെ പി മുന്നണിക്ക് മുൻ‌തൂക്കം

by Editor

പട്ന: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ അധികാരം നിലനിറുത്തുമെന്ന് ടൈംസ് നൗ-ജെ.വി.സി അഭിപ്രായ സർവെ. എൻ.ഡി.എ 120-140 സീറ്റുകളും (41-43 % വോട്ടുകൾ) മഹാസഖ്യം 93-112 വരെ സീറ്റുകളും (39-41% വോട്ടുകൾ) നേടുമെന്നാണ് സർവെ കണ്ടെത്തിയത്.

അതേസമയം മുഖ്യമന്ത്രിയായി കൂടുതൽ പേരും നിർദ്ദേശിക്കുന്നത് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിനെയാണ് (33%). നിതീഷ് കുമാറിന് (29%). ചിരാഗ് പാസ്വാൻ, പ്രശാന്ത് കിഷോർ എന്നിവർ 10 ശതമാനം വീതം വോട്ടോടെ മൂന്നാം സ്ഥാനത്ത്. തിരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിക്കുന്ന പ്രശാന്ത് കിഷോറിൻ്റെ ജൻ സുരാജ് പാർട്ടിക്ക് 6-7 ശതമാനം വരെ വോട്ടുകൾ കിട്ടുമെന്നാണ് സർവെ.

സർവ്വേ ഫലങ്ങൾ: (ആകെ സീറ്റ് = 243)
എൻ ഡി എ മുന്നണിയിൽ ബി.ജെ.പി = 70-81 സീറ്റുകൾ, ജെ.ഡി.യു = 42-48 സീറ്റുകൾ, എൽ.ജെ.പി = 5-7 സീറ്റുകൾ, എച്ച്.എ.എം = 0-2 സീറ്റുകൾ, ആർ.എൽ.എം = 1-2 സീറ്റുകൾ

മഹാസംഖ്യത്തിൽ ആർ.ജെ.ഡി = 69-78 സീറ്റുകൾ, കോൺഗ്രസ് = 9-17 സീറ്റുകൾ, സി.പി.ഐ (എംഎൽ) = 12-14 സീറ്റുകൾ, സി.പി.ഐ = 0-1 സീറ്റ്, സി.പി.എം = 1-2 സീറ്റുകൾ

മറ്റുളവർ: ജൻ സുരാജ് പാർട്ടി ഒരു സീറ്റ്. എ.ഐ.എം.ഐ.എം, ബി.എസ്.പി തുടങ്ങിയ പാർട്ടികൾ 8-10

Bihar Election 2025 News and Updates >> 

Send your news and Advertisements

You may also like

error: Content is protected !!