Monday, December 15, 2025
Mantis Partners Sydney
Home » ക്രിസ്തുമസ് ആഘോഷങ്ങൾക്ക് മിഴിവേകാൻ ‘ആഘോഷം’ സിനിമയിലെ മനോഹര ഗാനം
ക്രിസ്തുമസ് ആഘോഷങ്ങൾക്ക് മിഴിവേകാൻ 'ആഘോഷം' സിനിമയിലെ മനോഹര ഗാനം

ക്രിസ്തുമസ് ആഘോഷങ്ങൾക്ക് മിഴിവേകാൻ ‘ആഘോഷം’ സിനിമയിലെ മനോഹര ഗാനം

by Editor

കൊച്ചി: ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കമിട്ട് ആഘോഷം സിനിമയിലെ സ്റ്റീഫൻ ദേവസി ഈണം നൽകിയ ‘ബെത്ലഹേമിലെ തൂമഞ്ഞ് രാത്രിയിൽ’ എന്ന് തുടങ്ങുന്ന ഗാനം റിലീസ് ചെയ്തു. ഗുഡ്‌വിൽ എന്റർടെയിൻമെന്റ്സ് ചാനലിലൂടെ പുറത്തിറങ്ങിയ ഗാനം ഉണ്ണി യേശുവിൻ്റെ തിരുപ്പിറവിയുടെ സന്തോഷം നിറഞ്ഞ ദൃശ്യാവിഷ്കാരമാണ്. സ്റ്റീഫൻ ദേവസിയുടെ തനത് ശൈലിയിൽ ക്ലാസിക്കൽ ടച്ചോടെ ഒരുക്കിയിരിക്കുന്ന ഈ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ഡോ. ലിസി കെ. ഫെർണാണ്ടസ് ആണ്. സൂര്യ ശ്യാം ഗോപാൽ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. കൊച്ചി ചാവറ കൾച്ചറൽ സെൻററിൽ നടന്ന പ്രൗഡഗംഭീര ചടങ്ങിൽവെച്ചാണ് ഗാനങ്ങൾ റിലീസ് ചെയ്‌തത്. സിനിമയിലെ അഭിനേതാക്കളുടെയും അണിയറ പ്രവർത്തകരുടെയും സാന്നിധ്യം ചടങ്ങിനെ സമ്പന്നമാക്കി.

‘Life is all about celebration’ എന്ന ടാ‌ഗ്ലൈനോട് കൂടിയാണ് ചിത്രമെത്തുന്നത്. സി. എൻ ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ഡോ. ലിസി കെ. ഫെർണാണ്ടസും ഡോ. പ്രിൻസ് പ്രോസി ഓസ്ട്രിയയും ടീമും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അമൽ കെ ജോബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ രാഘവൻ, നരേൻ, റോസ്‌മിൻ, ധ്യാൻ ശ്രീനിവാസൻ, ജെയ്‌സ് ജോസ്, ജോണി ആന്റണി, രൺജി പണിക്കർ, അജു വർഗീസ്, ബോബി കുര്യൻ, ഷാജു ശ്രീധർ, മഖ്ബൂൽ സൽമാൻ, കോട്ടയം രമേശ്, കൈലാഷ്, ദിവ്യദർശൻ, റുഷിൻ ഷാജി കൈലാസ്, നിഖിൽ രൺജി പണിക്കർ, വിജയ് നെല്ലിസ്, നാസർ ലത്തീഫ്, ഡിനി ഡാനിയേൽ, ടൈറ്റസ് ജോൺ, ജോയ് ജോൺ ആൻ്റണി, അഞ്ജലി ജോസഫ്, ജെൻസ് ജോസ് എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ മികച്ച നാല് ഗാനങ്ങളാണുള്ളത്. സ്റ്റീഫൻ ദേവസി, ഗൗതം വിൻസെന്റ്, ഹരിനാരായണൻ, സന്തോഷ് വർമ്മ എന്നിവരാണ് ഗാനങ്ങൾക്ക് ഈണവും വരികളും നൽകിയിരിക്കുന്നത്. എം.ജി ശ്രീകുമാർ, വിനീത് ശ്രീനിവാസൻ, സൂര്യ ശ്യാംകുമാർ, ഷാൻ കെ ഫെർണാണ്ടസ് എന്നിവരും നിരവധി യുവഗായകരും ചേർന്നാണ് ഗാനങ്ങൾ ആലപിച്ചിട്ടുള്ളത്.

പശ്ചാത്തല സംഗീതം 4 മ്യൂസിക്. ഛായാഗ്രഹണം- റോജോ തോമസ്, എഡിറ്റിംഗ് -ഡോൺ മാക്സ്. ചീഫ് അസോസിയേറ്റ് ഡയറക്‌ടർ -അമൽദേവ് കെ.ആർ, പ്രൊജക്റ്റ് ഡിസൈനർ -ടൈറ്റസ് ജോൺ. പ്രൊഡക്ഷൻ കൺട്രോളർ- നന്ദു പൊതുവാൾ. കലാസംവിധാനം- രജീഷ് കെ സൂര്യ. മേക്കപ്പ്-മാളൂസ് കെ പി. കോസ്റ്റ്യൂം ഡിസൈൻ- ബബിഷ കെ. രാജേന്ദ്രൻ. കൊറിയോഗ്രാഫേഴ്‌സ്‌- സനോജ് ഡെൽഗ ഡോസ്, അന്ന പ്രസാദ്, ശ്യാം ഡോക്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്- പ്രണവ് മോഹൻ, ആൻ്റണി കുട്ടമ്പുഴ. പിആർഒ- മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് -ജയ്സൺ ഫോട്ടോലാന്റ്. ഡിസൈൻസ് -പ്രമേഷ് പ്രഭാകർ. പാലക്കാട് ചിത്രീകരണം പൂർത്തിയാക്കിയ ആഘോഷം ഉടൻ തിയേറ്ററുകളിൽ എത്തും.

Send your news and Advertisements

You may also like

error: Content is protected !!