Thursday, January 29, 2026
Mantis Partners Sydney
Home » ‘ആ നിമിഷം ഞാൻ എന്നെ തന്നെ മറന്ന് കണ്ണുകൾ അറിയാതെ നനഞ്ഞു’; മോദി കാലുതൊട്ടു വന്ദിച്ചതിൽ ആശാ നാഥ്.
'ആ നിമിഷം ഞാൻ എന്നെ തന്നെ മറന്ന് കണ്ണുകൾ അറിയാതെ നനഞ്ഞു'; മോദി കാലുതൊട്ടു വന്ദിച്ചതിൽ ആശാ നാഥ്.

‘ആ നിമിഷം ഞാൻ എന്നെ തന്നെ മറന്ന് കണ്ണുകൾ അറിയാതെ നനഞ്ഞു’; മോദി കാലുതൊട്ടു വന്ദിച്ചതിൽ ആശാ നാഥ്.

by Editor

തിരുവനന്തപുരം: താൻ കാൽ തൊട്ട് വന്ദിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ച് തൻ്റെ കാലുകൾ തൊട്ട് വന്ദിച്ചതിനെ കുറിച്ച് വികാരാധീനയായി തിരുവനന്തപുരം കോർപറേഷൻ ഡപ്യൂട്ടി മേയർ ആശാ നാഥിന്റെ ഫെയ്‌സ്‌ബുക് കുറിപ്പ്. തൻ്റെ ആത്മാവിൽ പതിഞ്ഞ ഒരു നിമിഷമെന്നാണ് ആശാനാഥ് ഇതേപ്പറ്റി കുറിച്ചത്.

ആശാ നാഥിന്റെ ഫെയ്സ്ബുക് കുറിപ്പിന്റെ പൂർണരൂപം:
ഇത് വെറും ഒരു ഫോട്ടോയല്ല…
എന്റെ ആത്മാവിൽ പതിഞ്ഞ ഒരു നിമിഷമാണ്. 🙏
ആദരവോടെ ഞാൻ കാലുകൾ തൊട്ടുവന്ദിച്ചപ്പോൾ,
അധികാരത്തിന്റെ ഏറ്റവും ഉയരത്തിൽ നിൽക്കുന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജി വിനയത്തോടെ എന്റെ കാലുകൾ തിരിച്ചു വന്ദിച്ചു.… ആ നിമിഷം ഞാൻ എന്നെ തന്നെ മറന്ന് കണ്ണുകൾ അറിയാതെ നനഞ്ഞു..അത് ദുഃഖത്തിന്റെ കണ്ണീർ അല്ല,
സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും കൃതജ്ഞതയുടെയും കണ്ണീരായിരുന്നു.
ഈ നേതാവിൽ ഞാൻ കണ്ടത് അധികാരം അല്ല,
മനുഷ്യനെയാണ്… സംസ്കാരത്തെയാണ്…
ഭാരതത്തിന്റെ ആത്മാവിനെ തന്നെയാണ്.
ഈ നിമിഷം എന്റെ ജീവിതത്തിൽ എന്നേക്കുമായി ഒരു അനുഗ്രഹമായി,ഒരു പ്രചോദനമായി നിലനിൽക്കും.
വിനയം തന്നെയാണ് യഥാർത്ഥ മഹത്വം.
ഈ സന്തോഷം വാക്കുകളിൽ ഒതുക്കാൻ കഴിയില്ല.

Send your news and Advertisements

You may also like

error: Content is protected !!