14
ധാക്ക: ബംഗ്ലാദേശിൽ സ്‌കൂൾ കെട്ടിടത്തിന് മുകളിൽ സേനാ വിമാനം തകർന്ന് വീണു. ബംഗ്ലാദേശി എയർഫോഴ്‌സിൻ്റെ പരിശീലന വിമാനമായ എഫ്-7 ബിജിഐ ജെറ്റ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. ധാക്ക ഉത്തര പ്രദേശത്തെ മൈൽസ്റ്റോൺ സ്‌കൂൾ ആൻഡ് കോളേജ് കാമ്പസിലാണ് ചൈനീസ് നിർമ്മിത വിമാനം തകർന്നുവീണത്. അപകടം നടക്കുമ്പോൾ വിദ്യാർഥികൾ സ്‌കൂളിലുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൽ 19 പേർ മരിച്ചു. 70 പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
വിമാനം ബംഗ്ലാദേശ് വ്യോമസേനയുടേതാണെന്ന് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. അപകടകാരണം വ്യക്തമല്ല. പുറത്തുവന്ന ദൃശ്യങ്ങളിൽ സ്‌കൂൾ കെട്ടിടത്തിൽനിന്ന് പുകയുയരുന്നതും അഗ്നിശമന സേന രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നതും വ്യക്തമാണ്.