40
ലിസ്ബൺ: പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബിലെ ഗ്ലോറിയ ഫ്യൂണിക്കുലാർ റെയിൽവേയിൽ ട്രാം പാളം തെറ്റിയുണ്ടായ അപകടത്തിൽ 15 പേർ മരിച്ചു. അപകടത്തിൽ 18 പേർക്ക് പരുക്കേറ്റിട്ടുണ്ട്. എലവാഡോർ ഡ ഗ്ലോറിയ എന്നറിയപ്പെടുന്ന ട്രാം ആണ് അപകടത്തിൽപ്പെട്ടത്. തിരക്കേറിയ പ്രാസ ഡോസ് റസ്‌റ്റോറൻ്റുകൾക്ക് സമീപമാണ് അപകടം നടന്നത്. ട്രാം പാളം തെറ്റിയാണ് അപകടമുണ്ടായതെന്നാണ് നിഗമനം. പാളം തെറ്റാനുള്ള കാരണം വ്യക്തമല്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വിദേശ പൗരന്മാരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.