Mantis Partners Sydney
Monday, March 16, 2026
Mantis Partners Sydney
Home » അനുഷ്ക ഷെട്ടി-ക്രിഷ് ജാഗർലാമുഡി ചിത്രം ‘ഘാട്ടി’ ട്രെയിലർ എത്തി.
അനുഷ്ക ഷെട്ടി-ക്രിഷ് ജാഗർലാമുഡി ചിത്രം ‘ഘാട്ടി’ ട്രെയിലർ എത്തി.

അനുഷ്ക ഷെട്ടി-ക്രിഷ് ജാഗർലാമുഡി ചിത്രം ‘ഘാട്ടി’ ട്രെയിലർ എത്തി.

by Editor
Send your news and Advertisements

അനുഷ്ക ഷെട്ടി-ക്രിഷ് ജാഗർലാമുഡി ചിത്രം ‘ഘാട്ടി’ ട്രെയിലർ എത്തി. യുവി ക്രിയേഷൻസ് അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് രാജീവ് റെഡ്ഡിയും സായ് ബാബു ജാഗർലമുഡിയും ചേർന്നാണ്. ബ്ലോക്ക്ബസ്‌റ്റർ ഹിറ്റായ ‘വേദം’ എന്ന ചിത്രത്തിന് ശേഷം അനുഷ്കയും കൃഷും ഒന്നിക്കുന്ന ഈ ചിത്രം യുവി ക്രിയേഷൻസിൻ്റെ ബാനറിൽ അനുഷ്‌ക അഭിനയിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ്. തമിഴ് നടൻ വിക്രം പ്രഭുവും ചിത്രത്തിൽ നിർണായക വേഷം അവതരിപ്പിക്കുന്നു. ദേസി രാജു എന്ന കഥാപാത്രത്തെയാണ് വിക്രം പ്രഭു ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ഉയർന്ന ബജറ്റിൽ മികച്ച സാങ്കേതിക നിലവാരത്തോടെ ഒരുക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്യുക.

You may also like

error: Content is protected !!