Thursday, January 29, 2026
Mantis Partners Sydney
Home » അമീബിക് മസ്‌തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം; വണ്ടൂർ സ്വദേശിനി ശോഭന ആണ് മരിച്ചത്.
അമീബിക് മസ്തിഷ്‌ക ജ്വരം

അമീബിക് മസ്‌തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം; വണ്ടൂർ സ്വദേശിനി ശോഭന ആണ് മരിച്ചത്.

by Editor

മലപ്പുറം: അമീബിക് മസ്‌തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം. കോഴിക്കോട് മെഡിക്കൽ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലപ്പുറം വണ്ടൂർ സ്വദേശിനി ശോഭന (56) ആണ് മരിച്ചത്. ഒരു മാസത്തിനിടെ സംസ്ഥാനത്ത് അഞ്ചു പേരാണ് രോഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞയാഴ്‌ച അമീബിക് മസ്‌തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് ജില്ലയിൽ മൂന്നു മാസം പ്രായമുള്ള കുഞ്ഞും മധ്യവയസ്കയും മരിച്ചിരുന്നു.

ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് മറ്റ് അസുഖങ്ങളും ഉള്ളതിനാൽ ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. അമീബിക് മസ്തിഷ്കജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനാണ് ആരോഗ്യവകുപ്പിൻ്റെ നിർദേശം.

Send your news and Advertisements

You may also like

error: Content is protected !!