ഇന്ത്യയിൽ ഹൈക്കോടതി ജഡ്ജിയാകുന്ന ആദ്യ വനിത അന്നാ ചാണ്ടി (1905–1996). ഇത് പലർക്കുമറിയാം. എന്നാൽ അന്ന ചാണ്ടി ഈ റെക്കോർഡിന് അർഹയായത് എന്നാണെന്ന് അറിയേണ്ടേ? അന്നാ ചാണ്ടി ഹൈക്കോടതി ജഡ്ജിയായത് 67 വർഷം മുൻപ് ഇതേ ദിവസം. 1959 ഫെബ്രുവരി 9-ന്.
കേരള ചരിത്രത്തിൽ അടയാളപ്പെടുത്തിയ ഒറ്റപ്പെട്ട ചില പേരുകളുണ്ട് ….. അത് എക്കാലവും ചരിത്രത്തിന്റെ ഭാഗമായി നിലനിൽക്കും. അങ്ങനെയുള്ള ഒരു പേരാണ് അന്നാ ചാണ്ടിയുടേതും. കേരളത്തിലെ ആദ്യ വനിതാ നിയമ ബിരുദധാരി, 1959-ൽ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതയായ അവർ, ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതയും കോമൺവെൽത്ത് രാജ്യങ്ങളിലെ തന്നെ ആദ്യ വനിതാ ജഡ്ജിമാരിൽ ഒരാളുമാണ്. തിരുവിതാംകൂർ സ്വദേശിയായ അന്നാ ചാണ്ടി, 1937-ൽ രാജ്യത്തെ ആദ്യ വനിതാ മുൻസിഫായും ചരിത്രം കുറിച്ചിട്ടുണ്ട്.
1905-ൽ ജനിച്ചു, തിരുവിതാംകൂറിൽ നിയമബിരുദം നേടിയ ആദ്യ വനിതയായി. 1929-ൽ അഭിഭാഷകയായി പ്രാക്ടീസ് ആരംഭിച്ചു. 1959 ഫെബ്രുവരി 9-ന് കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതയായി, 1967 ഏപ്രിൽ 5 വരെ സേവനമനുഷ്ഠിച്ചു. ‘ശ്രീമതി’ എന്ന ആനുകാലിക പ്രസിദ്ധീകരണത്തിന്റെ സ്ഥാപക പത്രാധിപയായിരുന്നു. കേരള ഹൈക്കോടതിയിൽ നിന്നും വിരമിച്ച ശേഷം, അവർ ഇന്ത്യയിലെ നിയമ കമ്മീഷൻ അംഗമായി പ്രവർത്തിച്ചു.
1996 ജൂലൈ 20- ന് അന്തരിച്ചു. അന്നാചാണ്ടിയുടെ ആത്മകഥയാണ് “ആത്മകഥ”
വിജയൻ ന്യൂസ്പ്രിൻ്റ് നഗർ


