ലോഗൻ: ബ്രിസ്ബെയ്‌നിൽ അങ്കമാലി അയൽക്കൂട്ടത്തിൻ്റെ വാർഷികാഘോഷം ഒക്ടോബർ 18ന് നടക്കും. മലയാളികളുടെ ഐക്യവും സഹോദര്യവും പ്രകടമാക്കുന്ന ഈ ആഘോഷത്തിൽ അങ്കമാലി എംഎൽഎ റോജി എം. ജോൺ മുഖ്യാതിഥിയായി പങ്കെടുക്കും. സമൂഹത്തിൻ്റെ പുരോഗതിക്കായി കൈകോർക്കുന്ന പ്രാദേശിക ഭരണകുടത്തിൻ്റെ പ്രതിനിധിയായി ലോഗൻ മേയർ ജോൺ രവൺ നും മറ്റ് പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.
സംഗീതം, നൃത്തം, നാടകം, വിനോദം തുടങ്ങി മലയാളി പ്രതിഭകളുടെ കലാപ്രകടനങ്ങൾ നിറഞ്ഞുനിൽക്കുന്ന ഈ സന്ധ്യയിൽ നാട്ടിൻപുറത്തെ കുറിച്ചുള്ള ഡോക്യൂമെന്റ്ററിയും, വിവിധ കലാ പരിപാടികളും പാരമ്പര്യ സംഗീതവും അരങ്ങേറും.
അതോടൊപ്പം, ജന്മനാടിനൊരു കൈത്താങ്ങായി, അവശത അനുഭവിക്കുന്ന രോഗികൾക്കും നിർധനർക്കും ചാരിറ്റി ഫണ്ട് കൈമാറും. അങ്കമാലി ഭക്ഷണത്തിൻ്റെ രുചിയോടെ സമൃദ്ധമായ ഭക്ഷ്യവിരുന്നും ഒരുക്കിയിട്ടുണ്ട്. അങ്കമാലി അയൽക്കൂട്ടത്തിൻ്റെ മലയാളി മഹോത്സവത്തിലേക്ക് ഓസ്ട്രേലിയയിലെ എല്ലാ മലയാളികളെയും അങ്കമാലി അയൽക്കൂട്ടം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: സാജു പോൾ -0404 233 479, പോളി പറകാടൻ -0431 257 797,