Monday, March 30, 2026
Home » വിമാനയാത്രക്കിടെ കുഴഞ്ഞ് വീണ പ്രവാസി മലയാളി മരിച്ചു; 35 വയസായിരുന്നു. 
വിമാനയാത്രക്കിടെ കുഴഞ്ഞ് വീണ പ്രവാസി മലയാളി മരിച്ചു; 35 വയസായിരുന്നു. 

വിമാനയാത്രക്കിടെ കുഴഞ്ഞ് വീണ പ്രവാസി മലയാളി മരിച്ചു; 35 വയസായിരുന്നു. 

by Editor
Send your news and Advertisements

കണ്ണൂർ: നാട്ടിലേക്കുള്ള വിമാനയാത്രയ്ക്കിടെ തൃശൂർ സ്വദേശിയായ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ വേലൂർ വെങ്ങിലശേരി ചാങ്കരവീട്ടിൽ സുധാകരൻ്റെ മകൻ അഖിലാണ് മരിച്ചത്. 35 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. രാവിലെ 8:15 ന് ബഹ്റൈനിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ഭാര്യയ്ക്കും മകൾക്കുമൊപ്പം നാട്ടിലേക്ക് വരുമ്പോഴാണ് അഖിലിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതും വിമാനത്തിനുള്ളിൽ കുഴഞ്ഞുവീണതും.

വിമാനം പുറപ്പെട്ട് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോഴാണ് അഖിലിന് നെഞ്ച് വേദന അനുഭവപ്പെട്ടത്. കൊച്ചിയിലേക്കുള്ള വിമാനം കണ്ണൂരിൽ എമർജൻസി ലാൻഡിങ് നടത്തി അഖിലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യയും മകളും സുഹൃത്തും ഒപ്പമുണ്ടായിരുന്നു. കണ്ണൂർ വിമാനത്താവളത്തിലെ ഡോക്‌ടർ പരിശോധിച്ച ശേഷം മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അഖിലിന്റെ സംസ്‌കാരം ഫെബ്രുവരി 8-ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടന്നു

You may also like

error: Content is protected !!