Sunday, August 31, 2025
Mantis Partners Sydney
Home » “കേരളത്തിന് ലഭിക്കുന്ന റേഷനരി മുഴുവൻ കേന്ദ്രത്തിന്റേത്, ഒരു മണിപോലും പിണറായി വിജയൻ തരുന്നില്ല”: ജോർജ് കുര്യൻ.
ജോർജ് കുര്യൻ

“കേരളത്തിന് ലഭിക്കുന്ന റേഷനരി മുഴുവൻ കേന്ദ്രത്തിന്റേത്, ഒരു മണിപോലും പിണറായി വിജയൻ തരുന്നില്ല”: ജോർജ് കുര്യൻ.

by Editor

കൊച്ചി: കേരളത്തിലെ റേഷൻ കടകളിൽ കൊടുക്കുന്ന അരിയില്‍ ഒരു മണി പോലും പിണറായി വിജയന്റെ അരി ഇല്ല, എല്ലാം കേന്ദ്ര സർക്കാരിന്റേതാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കേരളത്തിൽ നടക്കുന്ന എല്ലാ വികസന പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും കേന്ദ്രത്തിൻ്റെ സഹകരണത്തോടെയാണ് നടക്കുന്നതെന്നും കേരളത്തെ ഒരിക്കലും അവഗണിക്കുന്നില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഓണം പ്രമാണിച്ച് സംസ്ഥാനത്തിന് പ്രത്യേക അരിവിഹിതം അനുവദിച്ചില്ലെന്ന വിമർശനങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ കൊടുക്കുന്ന റേഷനിൽ മുഴുവൻ അരിയും മോദി സർക്കാർ നൽകുന്നതാണ്. പിണറായി വിജയൻ്റേതായി ഒരു മണിപോലുമില്ല. ഇത് ജനങ്ങളുടെ അവകാശമായതിനാലാണ് ഇതുവരെ ഒന്നും പറയാതിരുന്നത്. ഇനിയിപ്പോൾ ഇതൊക്കെ വിളിച്ചുപറയാൻ ബിജെപി പ്രവർത്തകരോട് പറയേണ്ടിവരും. കേരളത്തിലെ ബിജെപി പ്രവർത്തകരോട് അഭ്യർത്ഥിക്കുകയാണ്. എല്ലാ ദിവസവും ഇത് നിങ്ങൾ പറഞ്ഞുകൊണ്ടിരിക്കണം.

1,18,754 മെട്രിക് ടൺ ഭക്ഷ്യവസ്‌തുക്കളാണ് ഈ മാസം കേന്ദ്രം സംസ്ഥാനത്തിന് നൽകിയത്. ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി 69,831 മെട്രിക് ടൺ അരിയും 15,629 മെട്രിക് ടൺ ഗോതമ്പുമാണ്. ടൈഡ് ഓവർ പ്രകാരം 33,294 മെട്രിക് ടൺ അരി അല്ലാതെയും നൽകുന്നുണ്ട്. സംസ്‌ഥാനത്ത് യെലോ കാർഡുകൾക്ക് 5.9 ലക്ഷം കുടുംബങ്ങവ്ക്ക് 30 കിലോ അരിയും 5 കിലോ ഗോതമ്പും സൗജന്യമായി നൽകുന്നു. പിങ്ക് കാർഡുകൾക്ക് 36 ലക്ഷം കുടുംബങ്ങൾക്ക് 5 കിലോ അരി സൗജന്യമായി നൽകുന്നു. ഇങ്ങനെ ആകെ 41.9 ലക്ഷം പേർക്ക് ഭക്ഷ്യധാന്യം സൗജന്യമായി നൽകുന്നുണ്ട്. അതേ സമയം, സംസ്ഥഥാന സർക്കാർ 22 ലക്ഷം നീല കാർഡുടമകൾക്ക് 8.30 രൂപയ്ക്ക് എടുക്കുന്ന അരി 4 രൂപയ്ക്ക് കൊടുക്കുന്നു. 30.27 ലക്ഷം വെള്ള കാർഡുകൾക്ക് 8.30 രൂപയ്ക്ക് എടുക്കുന്ന അരി 10.90 രൂപയ്ക്കും നൽകുന്നു. ഇത് ബാലൻസ് ചെയ്‌തു പോകുന്ന രീതിയിലാണുള്ളത്. കേരള സർക്കാരിന് ഇതിൽ കൂടുതലൊന്നും കിട്ടാനില്ല” – ജോർജ് കുര്യൻ പറഞ്ഞു. 2017 മുതൽ ഓണം പോലുള്ള അവസരങ്ങളിൽ 6 മാസത്തേക്ക് അരി മുൻകൂറായി കൊടുക്കുന്നുണ്ട്. 22.50 രൂപയ്ക്ക് എടുത്ത് സംസ്ഥാന സർക്കാരിന് സബ്‌സിഡി നിരക്കിൽ കൊടുക്കാൻ പറ്റും. ഇതു മുഴുവൻ നരേന്ദ്ര മോദി അരിയാണെന്നും ഒരു മണി പോലും പിണറായി വിജയൻ്റെ അരി ഇല്ല എന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Send your news and Advertisements

You may also like

error: Content is protected !!