ആൽബനി: വെസ്‌റ്റേൺ ഓസ്ട്രേലിയയിലെ ആൽബനിയിൽ ആൽബനി മല്ലൂസിൻ്റെ ഓണാഘോഷം വർണാഭമായി. സെപ്റ്റംബർ 14ന് നടന്ന ആഘോഷപരിപാടികൾ എംപി റിക്ക് വിൽസൺ, എംഎൽഎ സ്കോട്ട് ലെറി എന്നിവർ സംയുക്‌തമായി ഉദ്ഘാടനം ചെയ്തു. ജോസ് ഐസക് ഓണസന്ദേശം നൽകി. പ്രോഗ്രാം കൺവീനർ ജോബിസൺ ജേക്കബ് പരിപാടികൾക്ക് നേതൃത്വം നൽകി. കേരളത്തനിമ വിളിച്ചോതുന്ന വിവിധ ആഘോഷപരിപാടികൾ ഓണാഘോഷത്തിൻ്റെ ഭാഗമായി അരങ്ങേറി.
ഓണക്കളികൾ, പാട്ടുകൾ, നൃത്തങ്ങൾ, തിരുവാതിര തുടങ്ങിയ വിവിധ പരിപാടികൾ എന്നിവ കാഴ്‌ചക്കാർക്ക് നവ്യാനുഭവമായി. കുട്ടികളുടെ കലാപരിപാടികളും വാശിയേറിയ വടംവലിയും വിവിധ കായിക വിനോദങ്ങളും ഉണ്ടായിരുന്നു. എംപിയും എംഎൽഎയും തിരുവാതിരകളി ആസ്വദിക്കുകയും ഓണസദ്യയിൽ പങ്കുചേരുകയും ചെയ്തു. ആശംസകൾ അറിയിച്ചുകൊണ്ട് എംപി റിക്ക് വിൽസൺ, എംഎൽഎ സ്കോട്ട് ലെറി എന്നിവർ സംസാരിച്ചു. 55 കുടുംബങ്ങൾ പങ്കെടുത്ത ആഘോഷം ഏകദേശം പത്ത് മണിക്കൂറോളം നീണ്ടുനിന്നു.
ആൽബനിയിൽ പത്ത് വർഷം പൂർത്തിയാക്കിയ കുടുംബങ്ങളെ എം.പി. പൊന്നാട അണിയിച്ചും എംഎൽഎ മൊമന്റോ നൽകിയും ആദരിച്ചു. പരിപാടികൾക്ക് കമ്മിറ്റി കൺവീനേഴ്‌സ് ജോബിസൺ ജേക്കബ്, എലീസ, റോബിൻ, രോഹിത്, റോഷൻ, ഹരി, എന്നിവർ നേതൃത്വം നൽകി.