Mantis Partners Sydney
Monday, March 16, 2026
Mantis Partners Sydney
Home » ലോകത്തിലെ തന്നെ ഏറ്റവും ആധുനിക അറ്റാക്ക് ഹെലികോപ്ടറുകൾ ഇന്ത്യൻ സേനയുടെ ഭാഗമാകുന്നു.
ലോകത്തിലെ തന്നെ ഏറ്റവും ആധുനിക അറ്റാക്ക് ഹെലികോപ്ടറുകൾ ഇന്ത്യൻ സേനയുടെ ഭാഗമാകുന്നു.

ലോകത്തിലെ തന്നെ ഏറ്റവും ആധുനിക അറ്റാക്ക് ഹെലികോപ്ടറുകൾ ഇന്ത്യൻ സേനയുടെ ഭാഗമാകുന്നു.

by Editor
Send your news and Advertisements

ന്യൂഡല്‍ഹി: ഇന്ത്യന്‍ സേനയുടെ കരുത്തുകൂട്ടാന്‍ എഎച്ച് 64 ഇ അപ്പാച്ചെ ഹെലികോപ്ടറുകളെത്തുന്നു. രാജസ്ഥാനിലെ ജോധ്പുരിൽ ഇന്ന് മൂന്ന് എഎച്ച് 64 ഇ ഹെലികോപ്ടറുകള്‍ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹെലികോപ്ടറുകള്‍ ജൂലൈ 22-ന് സേനയിലേക്ക് ഔദ്യോഗികമായി ചേര്‍ക്കപ്പെടുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അമേരിക്കൻ ഭീമൻ ബോയിങാണ് ഈ ഹെലികോപ്‌ടറുകളുടെ നിർമാതാക്കൾ. ഈ വിഭാഗത്തിൽപ്പെട്ട ആറ് ഹെലികോപ്ടറുകളാണ് ഇന്ത്യ, ബോയിങിൽ നിന്ന് വാങ്ങാൻ കരാറായിരിക്കുന്നത്. ഇതിൽ ആദ്യത്തെ മൂന്നെണ്ണമാണ് ഇന്ത്യയിലെത്തുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ആധുനികമായ അറ്റാക്ക് ഹെലികോപ്ടറാണ് എഎച്ച് 64-ഇ അപ്പാച്ചെ.

സംഘർഷ മേഖലയിൽ അതിശക്തമായ ആക്രമണം നടത്താൻ ഇവ പ്രാപ്‌തമാണ്. നിലവിൽ യുഎസ്, യുകെ, ഇസ്രയേൽ, ഈജിപ്ത‌് എന്നി രാജ്യങ്ങളുടെ ആയുധപ്പുരകളിലാണ് എഎച്ച് 64 ഇ അപ്പാച്ചെ ഹെലികോപ്ടറുകളുള്ളത്. ആദ്യ ബാച്ച് ജോധ്‌പുരിലെത്തുന്നതോടെ ഈ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഭാഗമാകും.

You may also like

error: Content is protected !!