Mantis Partners Sydney
Monday, March 16, 2026
Mantis Partners Sydney
Home » അഫ്​ഗാനിസ്ഥാനിൽ ബസിന് തീപിടിച്ചു, 19 കുട്ടികൾ ഉൾപ്പെടെ 79 പേർ മരിച്ചു.
അഫ്​ഗാനിസ്ഥാനിൽ ബസിന് തീപിടിച്ചു, 19 കുട്ടികൾ ഉൾപ്പെടെ 79 പേർ മരിച്ചു.

അഫ്​ഗാനിസ്ഥാനിൽ ബസിന് തീപിടിച്ചു, 19 കുട്ടികൾ ഉൾപ്പെടെ 79 പേർ മരിച്ചു.

by Editor
Send your news and Advertisements

കബുൽ: അഫ്‌ഗാനിസ്ഥാനിൽ ബസിന് തീപിടിച്ച് 19 കുട്ടികൾ ഉൾപ്പെടെ 79 പേർ മരിച്ചു. ഇറാനിൽ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് എത്തിയ കുടിയേറ്റക്കാരാണ് അപകടത്തിൽപെട്ടത്. ബസ് ഒരു ലോറിയിലും പിന്നീട് മറ്റൊരു മോട്ടോർ സൈക്കിളിലും ഇടിച്ചുകയറി. തുടർന്ന് ബസിന് തീപിടിക്കുകയായിരുന്നു. ചൊവ്വാഴ്‌ച രാത്രി ഗുസാര ജില്ലയിലെ ഹേറത്ത് പ്രവിശ്യയിലായിരുന്നു അപകടം.

ഇന്ധനവുമായി പോവുകയായിരുന്ന ഒരു ട്രക്കിലും ബൈക്കിലും ഇടിച്ച് ബസ് കത്തിയമരുകയായിരുന്നു. ബസിന് വലിയ തോതിൽ തീപിടിച്ചതിനാൽ രക്ഷാ പ്രവർത്തനം കാര്യമായി നടന്നില്ല. പല മൃതദേഹങ്ങളും തിരിച്ചറിയാനാവാത്ത നിലയിലാണെന്ന് മിലിട്ടറി ആശുപത്രിയിലെ ഡോക്‌ടർമാർ പറയുന്നു. അപകടത്തെ തുടർന്ന് തീപിടിച്ച ബസും മറ്റ് രണ്ട് വാഹനങ്ങളും റോഡിൽ നിന്ന് നീക്കാൻ തന്നെ ഏറെ സമയമെടുത്തു. അപകടത്തെക്കുറിച്ച് സെൻട്രൽ താലിബാൻ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ സമീപ കാലത്തുണ്ടായ ഏറ്റവും വലിയ അപകടമാണ് ഇതെന്നാണ് റിപ്പോർട്ടുകൾ.

You may also like

error: Content is protected !!