Home » അടൂർ ഭാസി: ഓർമ്മദിനം
അടൂർ ഭാസി ഓർമ്മദിനം

അടൂർ ഭാസി: ഓർമ്മദിനം

by Editor
Send your news and Advertisements

ഹാസ്യകഥാപാത്രങ്ങൾക്ക് പ്രാധാന്യംനൽകാൻ പര്യാപ്തമായരീതിയിൽ സിനിമയിലെ ഹാസ്യത്തെ മുൻ നിരയിലേക്ക് കൊണ്ടുവരികയും ഹാസ്യനടന് നായക നിരയിൽ സ്ഥാനം നേടിയെടുക്കുന്നതിൽ / നൽകുന്നതിൽ മുഖ്യപങ്കു വഹിക്കുകയും ചെയ്ത അടൂർ ഭാസി ഓർമ്മയായിട്ട് ഇന്ന് 36 വർഷം തികയുന്നു.

ആദ്യം അഭിനയിച്ച ചിത്രം -ത്യാഗസീമ, പക്ഷേ, ചിത്രം പുറത്തു വന്നില്ല. തിരമാല എന്ന ചിത്രത്തിലൂടെയാണ് തുടക്കം എന്നു പറയാം. മുടിയനായ പുത്രനിലൂടെ ശ്രദ്ധേയനായി. ഭാഗ്യജാതകം, മൂടുപടം, ഭാർഗവീനിലയം, ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ, ചട്ടക്കാരി, ഏപ്രിൽ 18 എന്നിങ്ങനെ നിരവധി ചിത്രങ്ങളിലൂടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നിരവധി കഥാപാത്രങ്ങൾ …!

1973 -ലും 1979 -ലും മികച്ച നടനുള്ള സംസ്ഥാന അവാർഡ്‌. (ചട്ടക്കാരി, ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ). 1971-ൽ ഹാസ്യനടനുള്ള സംസ്ഥാന അവാർഡും, നീണ്ട ഇടവേളയ്ക്കുശേഷം അഭിനയിച്ച ബാലചന്ദ്രമേനോന്റെ ഏപ്രിൽ 18 ലെ അഴിമതിനാറാപിള്ള എന്ന കഥാപാത്രത്തിന് 1984-ലെ സഹനടനുള്ള സംസ്ഥാന അവാർഡും.

മൂന്നു സിനിമകൾ സംവിധാനം ചെയ്തു. ഏതാനും ചിത്രങ്ങളിൽ പാടി.
ഒരു രൂപാ നോട്ടു കൊടുത്താൽ.. (ലോട്ടറി ടിക്കറ്റ്)
തള്ള് തളള് … (ആഭിജാത്യം),
കുരുവിപ്പെട്ടി.. ( സ്ഥാനാർത്ഥി സാറാമ്മ) തുടങ്ങിയവ ശ്രദ്ധേയമായി.

വെള്ളിത്തിരയിൽ അടൂർ ഭാസിയുടെ ജോഡിയായി ഏറ്റവും കൂടുതൽ അഭിനയിച്ചത് ശ്രീലതയാണ്.

ഹാസ്യം പാരമ്പര്യമായി കിട്ടിയ പ്രതിഭാധനൻ. വൃക്കരോഗബാധയെ തുടർന്ന് 1990 മാർച്ച് 29-ന് 63-ആം വയസ്സിൽ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് ആണ് അദ്ദേഹം അന്തരിച്ചത്

വിജയൻ ന്യൂസ്പ്രിൻ്റ് നഗർ

You may also like

error: Content is protected !!