ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം ഭീകരാക്രമണം നടത്തിയ ഉമർ നബി, ചാവേർ ആക്രമണത്തെ ന്യായീകരിച്ച് സംസാരിക്കുന്ന വീഡിയോ പുറത്തുവന്നു. ഭീകരാക്രമണത്തിന് ഏതാനും ദിവസം മുൻപ് റെക്കോർഡ് ചെയ്യപ്പെട്ടതാണ് ഈ വിഡിയോ എന്നാണ് വിവരം. ഇയാൾ സ്വയം ഫോണിൽ ചിത്രീകരിച്ച വീഡിയോ ടെലഗ്രാമിലാണ് എൻഐഎ കണ്ടെത്തിയത് എന്നാണ് റിപ്പോർട്ട്.
“ചാവേർ ആക്രമണം സംബന്ധിച്ച് നിരവധി വാദങ്ങളും വൈരുധ്യങ്ങളും ഉയർന്നുവന്നിട്ടുണ്ട്. ഒരു വ്യക്‌തി ഒരു പ്രത്യേക സ്‌ഥലത്ത് ഒരു പ്രത്യേക സമയത്ത് മരിക്കുമെന്ന് അനുമാനിക്കുന്നതിനെയാണ് രക്തസാക്ഷിത്വ പ്രവർത്തനം എന്ന് പറയുന്നത്” – എന്നാണ് ഉമർ നബി വീഡിയോയിൽ അവകാശപ്പെടുന്നത്.
The chilling video of #Delhi suicide bomber #UmarNabi preaching a twisted, deranged version of Islam to justify mass murder should shake every conscience. Terror has no religion, only criminals who exploit faith to spill innocent blood. #India will expose the ideology, the… pic.twitter.com/HeWDTpajYG
— Rishi Suri (@rishi_suri) November 18, 2025
ചാവേറാകാൻ ഇയാൾ മുൻപ് തന്നെ തയ്യാറെടുത്തു എന്ന വ്യക്തമാക്കുന്നതാണ് പുറത്തുവന്ന വീഡിയോ. യുവാക്കളെ ബ്രെയിൻ വാഷ് ചെയ്യാനാണ് വീഡിയോ ചെയ്തതെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം. പുൽവാമ സ്വദേശിയാണ് ചാവേറായ ഡോ. ഉമർ. അന്തർമുഖനാണ് ഇയാൾ എന്നാണ് ബന്ധുക്കൾ പറഞ്ഞത്. കഴിഞ്ഞ കുറച്ചു മാസമായി ഉമറിൻ്റെ പെരുമാറ്റത്തിൽ മാറ്റം വന്നിരുന്നു. ഒക്ടോബർ 30 മുതൽ ജോലിക്ക് പോയിരുന്നില്ല. ഫരീദാബാദിനും ഡൽഹിക്കും ഇടയിൽ പതിവായി യാത്ര ചെയ്തിരുന്നു. രാംലീല മൈതാനത്തിനും സുനേരി മസ്‌ജിദിനും സമീപമുള്ള പള്ളികകൾ നിത്യവും സന്ദർശിച്ചിരുന്നു എന്നും എൻഐഎ കണ്ടെത്തിയിരുന്നു.
ചെങ്കോട്ട സ്ഫോടനത്തിന്റെ അന്വേഷണം പിരോഗമിക്കുകയാണ്. ചെങ്കോട്ട സ്ഫോടനത്തില്‍ ഭീകരര്‍ പദ്ധതിയിട്ടത് ഹമാസ് മാതൃകയിലുള്ള ഡ്രോൺ ആക്രമണം എന്ന് റിപ്പോർട്ട്. ആക്രമണത്തിന് പദ്ധതിയിട്ടതിന് അന്വേഷണ ഏജൻസികൾക്ക് തെളിവ് ലഭിച്ചിട്ടുണ്ട്. ഡ്രോണുകളും ചെറിയ റോക്കറ്റുകളും നിർമ്മിക്കാനുള്ള ഗുഢാലോചന നടന്നെന്നാണ് വിവരം. ചാവേറായ ഉമർ ഷൂസിൽ ബോംബ് പൊട്ടിക്കാനുള്ള ട്രിഗർ ഘടിപ്പിച്ചിരുന്നോ എന്നും സംശയമുണ്ട്. സംഭവത്തില്‍ അറസ്റ്റിലായ ഷഹീൻ രണ്ടു കൊല്ലം സൗദി അറേബ്യയിൽ ഉണ്ടായിരുന്നു എന്നാണ് വിവരം. തുർക്കിക്ക് പുറമെ മാൽദ്വീപിലേക്കും ഷഹീൻ യാത്ര ചെയ്തിട്ടുണ്ട്. അറസ്റ്റിലായ വനിതാ ഡോക്ടർ ഷഹീൻ ഷാഹിദിന് ഭീകര സംഘടനയായ ലഷ്കർ എ തയ്ബയുമായി ബന്ധമെന്നാണ് കണ്ടെത്തൽ. നേരത്തെ അറസ്റ്റിലായ അമീർ റാഷിദ് അലിയെ കോടതി പത്ത് ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. ഇയാളെ കാശ്മീരിൽ എത്തിച്ച് തെളിവ് ശേഖരണം നടത്തും.
ചെങ്കോട്ട സ്ഫോടനം: ഉമർ നബിയുടെ സഹായിയായ അമീർ റഷീദ് അലിയെ എൻഐഎ അറസ്റ്റ് ചെയ്തു.



