55
ഡാർവിൻ: ഓസ്ട്രേലിയയിലെ ഡാർവിനിൽ ഒരു കൂട്ടം മലയാളികൾ ചേർന്ന് ഡാർവിൻ മ്യൂസിക് ക്ലബ് രൂപീകരിച്ചു. കുര്യൻ കൈനഗിരി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. പോൾ പാറോക്കാരൻ ആമുഖ പ്രസംഗം നടത്തി. ഡോ. ഉണ്ണികൃഷ്‌ണൻ, ബേബി കുര്യൻ എന്നിവർ ആശംസ പ്രസംഗം നടത്തി. മീനാക്ഷി ഉണ്ണികൃഷ്‌ണൻ, ഗിരീഷ് നാരായണൻ, റിന്റു ജോൺ, അനു റോസ്, നിമ്മി, പോൾ പാറോക്കാരൻ മുതലായവർ നിരവധി ഗാനങ്ങൾ ആലപിച്ചു. ടാൻസി ഡേവിഡ് എല്ലാവർക്കും ആശംസ അർപ്പിച്ചു സംസാരിച്ചു.
ഡാർവിൻ ഗായകർക്ക് കൂടുതൽ അവസരം നൽകുന്നതിനായി ഇതു പോലെയുള്ള കൂട്ടായ്‌മ തുടർച്ചയായി നടത്താൻ സംഘാടകർ തീരുമാനിച്ചു. തുടർന്ന് സ്നേഹ പോൾ, മീനാക്ഷി ഉണ്ണികൃഷ്ണൻ, ജോൺ എബ്രഹാം, പോൾ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ഡിന്നർ പാർട്ടിയും നടത്തി.