Wednesday, July 2, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » ആൻ്റണി ആൽബനീസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ആൻ്റണി ആൽബനീസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ആൻ്റണി ആൽബനീസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

by Editor

ന്യൂഡൽഹി: ഓസ്ട്രേലിയയുടെ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ആൻ്റണി ആൽബനീസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-ഓസ്ട്രേലിയ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിന് അദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മോദി പറഞ്ഞു.

“ഓസ്ട്രേലിയയുടെ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് ആൻ്റണി ആൽബനീസിന് അഭിനന്ദനങ്ങൾ! ഈ ശക്തമായ ജനവിധി ഓസ്ട്രേലിയൻ ജനത നിങ്ങളുടെ നേതൃത്വത്തിലുള്ള വിശ്വാസത്തെ സൂചിപ്പിക്കുന്നു, ഇന്ത്യ-ഓസ്ട്രേലിയ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിനും ഇന്തോ-പസഫിക് മേഖലയിലെ സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കായുള്ള നമ്മുടെ പങ്കിട്ട കാഴ്‌ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതിനും ഒരുമിച്ച് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” നരേന്ദ്ര മോദി പറഞ്ഞു.

21 വർഷത്തിനിടെ തുടർച്ചയായി രണ്ടാം തവണയും മൂന്ന് വർഷം കാലാവധി നേടുന്ന ആദ്യത്തെ ഓസ്ട്രേലിയൻ പ്രധാനമന്ത്രിയായി ആൽബനീസി മാറി. ഓസ്ട്രേലിയൻ ഇലക്‌ടറൽ കമ്മീഷൻ്റെ കണക്കുകൾ പ്രകാരം ആൽബനീസിൻ്റെ സെൻ്റർ-ലെഫ്റ്റ് ലേബർ പാർട്ടി ഹൗസ് ഓഫ് റെപ്രസെൻ്റേറ്റീവ്സിൽ ഭൂരിപക്ഷം നേടി.

76 സീറ്റാണ് സർക്കാർ രൂപീകരണത്തിന് ജനപ്രതിനിധി സഭയിൽ വേണ്ട ഭൂരിപക്ഷം. ലേബർ പാർട്ടി ഇതിനോടകം 85 സീറ്റുകളിൽ മുൻകൈ നേടിയിട്ടുണ്ട്. ലിബറൽ നാഷണൽ പാർട്ടിക്ക് 36 സീറ്റ് മാത്രമേ നേടാൻ കഴിഞ്ഞുള്ളു. മറ്റുള്ളവർ 10 എന്നിങ്ങനെയാണ് 70 % വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ ഉള്ള കക്ഷി നില. പ്രധാനമന്ത്രി ആൻ്റണി ആൽബനീസി നയിക്കുന്ന ലേബർ പാർട്ടിയും പ്രതിപക്ഷ നേതാവ് പീറ്റർ ഡട്ടണിന്റെ നേതൃത്വത്തിലെ ലിബറൽ-നാഷണൽ സഖ്യവും തമ്മിൽ നടന്ന മത്സരത്തിൽ പ്രതിപക്ഷ നേതാവ് പീറ്റർ ഡട്ടൺ ഉൾപ്പെടെ പരാജയപ്പെട്ടു.

പീറ്റർ ഡട്ടൺ നയിക്കുന്ന യാഥാസ്ഥിതിക പ്രതിപക്ഷ സഖ്യം പരാജയം സമ്മതിച്ചു. പരാജയത്തിൻ്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി പാർട്ടി നേതാവ് പീറ്റർ ഡട്ടൺ പറഞ്ഞു. ചരിത്രപരമായ വിജയത്തിൽ ആൽബനീസിനെ അദേഹം അഭിനന്ദിച്ചു.

ഓസ്ട്രേലിയൻ ഫെഡറൽ തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വീണ്ടും അധികാരത്തിലേക്ക്

Send your news and Advertisements

You may also like

error: Content is protected !!