ദുബൈ: ജാപ്പനീസ് ആനിമേഷൻ സ്റ്റുഡിയോയായ ഗിബ്ലിയുടെ ശൈലിയിൽ പ്രചോദനം ഉൾക്കൊണ്ടു യു എ ഇയിലെ നഗരങ്ങൾ സൃഷ്ടിച്ച് അധികൃതർ. ഈദ് ആഘോഷവേളയിൽ ലോകമെമ്പാടുമുള്ള സഞ്ചാരികൾക്ക് പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങളായ ദുബൈയും അബൂദബിയുമാണ് സ്റ്റുഡിയോ ഗിബ്ലി ശൈലിയിൽ ആവിഷ്‌കരിച്ചത്.
ദുബൈ കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി ചെയർപേഴ്‌സൺ ശൈഖ ലത്വീഫ ബിന്‍ത് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഈ ദൃശ്യങ്ങൾ പങ്കുവെച്ചു എ ഐ-യുടെ വളർച്ച സൃഷ്ടിപരമായ പ്രേരണ നൽകുകയും പൈതൃക സംരക്ഷണത്തിന് സഹായകരമാവുകയും ചെയ്യുന്നതായി അദ്ദേഹം വ്യക്തമാക്കി
യു എ ഇയിലെ പ്രശസ്ത ലാൻഡ്മാർക്കുകൾ പൊതുഗതാഗത സംവിധാനങ്ങളും മരുഭൂമിയിലെ മൃഗങ്ങളും പക്ഷികളും പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച ഇമാറാത്തി കുടുംബങ്ങൾ എന്നിവയെല്ലാം ഗിബ്ലി ശൈലിയിൽ ചിത്രീകരിച്ചു.
ദുബൈ മുനിസിപ്പാലിറ്റി പാർക്കുകൾ ബീച്ചുകൾ ദുബൈ ഫ്രെയിം എന്നിവ ഗിബ്ലി ശൈലിയിൽ രൂപകൽപ്പന ചെയ്തു. റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി RTA മെട്രോ ട്രാം ടാക്സികൾ എന്നിവയെ ഗിബ്ലി പതിപ്പുകളാക്കി മാറ്റി. കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം വന്യജീവികളും പക്ഷികളും ഗിബ്ലി ടച്ചോടെ അവതരിപ്പിച്ചു. അബൂദബി ഈദിന്റെ സന്തോഷവും പാരമ്പര്യവും പ്രതിഫലിപ്പിക്കുന്ന ഗിബ്ലി ചിത്രീകരണം നടത്തി. ബുർജ് ഖലീഫയുടെ പശ്ചാത്തലത്തിലുള്ള ഐക്കോണിക് സ്‌കൈലൈൻ സാംസ്‌കാരിക രംഗങ്ങൾ എന്നിവയുടെ ഗിബ്ലി പതിപ്പുകൾ സമൂഹമാധ്യമങ്ങളിൽ വലിയ പ്രചാരം നേടിയിട്ടുണ്ട്