സുസ്മേരവദനരായി അതിഥികളെയും പ്രിയപ്പെട്ടവരെയും സ്വീകരിക്കുക എന്നുള്ളത് മലയാളികളുടെ പ്രത്യേകതയാണെന്ന് നിസ്സംശയം പറയാം. പലപ്രായത്തിൽ പലരൂപത്തിൽ ചിരികൾ പ്രത്യക്ഷപ്പെടാറുണ്ട്. പല്ലുമുളയ്ക്കാത്ത മോണകൾ കാട്ടി പിഞ്ചുകുഞ്ഞുങ്ങൾ ചിരിക്കുന്നത് കാണുമ്പോഴുണ്ടാകുന്ന സന്തോഷം എത്രമാത്രമാണെന്ന് പറഞ്ഞറിയിക്കുവാൻ പ്രയാസം. ആ ‘പാൽപുഞ്ചിരി’ നൽകുന്ന അനിർവചനീയമായ ആനന്ദാനുഭൂതിയിൽ മനസ്സിലെ ദുഃഖങ്ങൾ മറക്കുന്ന അവസരം ലഭിക്കാത്തവർ വിരളമായിരിക്കും.
ബാല്യകാലത്തിലെ കുഞ്ഞുങ്ങളുടെ ചിരി മിക്കവാറും നിഷ്‌ക്കളങ്കമായിരിക്കും. കൗമാരപ്രായത്തിലാണല്ലോ ചിരിയുടെ പലപല രൂപങ്ങൾ കാണപ്പെടുക. ‘പഞ്ചാരച്ചിരി’, പൊട്ടിച്ചിരി’, ‘കള്ളച്ചിരി’, ‘ശ്രുംഗാരചിരി‘ എന്നിങ്ങനെ ചിരിയുടെ ഒരു മേളം അവിടെ നമുക്കു ദർശിക്കാം.
രാഷ്ട്രീയക്കാരുടെ ചിരികളെ ‘കപടച്ചിരികൾ’ എന്നു വിശേഷിപ്പിക്കാം. പണ്ടൊക്കെ കലാവേദികളിൽ ദുഷ്ട കഥാപാത്രങ്ങൾ മാത്രമായിരുന്നു ‘കൊലച്ചിരി’ പുറപ്പെടുവിക്കുക. ഇന്നു എങ്ങും എവിടെയും കേൾക്കുന്ന ഒന്നായിരിക്കുന്നു ആ ചിരികൾ.
മാക്സിം ഗോർക്കി
“ജീവിതംതന്നെ ഒരു സർവകലാശാലയാണ്, പഠിക്കാനുള്ള പല വിഷയങ്ങളും അവിടെയുണ്ട്”
മാത്യു ഹെൻറി
“ഏറ്റവും കൂടുതൽ പരാതിപ്പെടുന്നവരാണ് ഏറ്റവും കൂടുതൽ പരാതിക്കു കാരണമാകുന്നത്”
മാർക്ക് ട്വെയിൻ
“അജ്ഞതയാണ് പല കാര്യങ്ങളും എന്നെ പഠിപ്പിച്ചത്”
മാർഡൻ
“ദുർബലൻ അവസരങ്ങൾക്കുവേണ്ടി കാത്തിരിക്കുന്നു. ശക്തർ അവസരങ്ങൾ സൃഷ്ടിക്കുന്നു”
മിൽട്ടൺ
“ചിന്തിക്കാതെ വായിക്കുന്നവൻ അപകടകാരിയാണ്”
“വിജ്ഞാനത്തിന്റെ പാരമ്യം ഈശ്വരനെ അറിയുന്നതിലാണ്”
മിൽട്ടൺ എസ്. സ്മിത്ത്
“നാഗരികതയുടെ ഭാവി ഒരതിരുവരെ ലോകത്തിലെ ക്ലാസ് മുറികളിൽ വച്ചാണ് എഴുതപ്പെടുന്നത്”
മിൽ ജെ. എസ്.
“ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തിയല്ല, നിയന്ത്രിച്ചാണ് സൗഭാഗ്യം നേടേണ്ടത്”
മിറാബോ
“കുറേക്കാലത്തേക്കുള്ള അസാന്നിധ്യം സ്നേഹം വർധിപ്പിക്കുന്നു. ദീർഘനാളത്തെ അസാന്നിധ്യം സ്നേഹം നശിപ്പിക്കുന്നു”
മിർട്ടിൻ റീസ്
“പഴയ വസ്ത്രങ്ങൾ ഉൾപ്പെടെ തങ്ങൾക്കു ആവശ്യമില്ലാത്തതുമാത്രം ദാനം ചെയ്യുന്ന പലരും സ്വയം കരുതുന്നതും പറയുന്നതും അവർ ഉദാരമതികളായ ധർമ്മിഷ്ഠരാണെന്നത്രെ”
മിസ് റ്റ് എ. ജെ.
“സമാധാനത്തിലേയ്ക്കു വഴിയൊന്നുമില്ല. സമാധാനം തന്നെയാണു വഴി.”
മുല്ലിഗൻ എച്ച്.
“നിങ്ങൾ ഇന്നു ചെയ്യുന്നതു പ്രധാനപ്പെട്ട കാര്യമാണ്. ജീവിതത്തിലെ ഒരു ദിവസമാണ് അതിനുവേണ്ടി കൈമാറുന്നതെന്നു ഓർമിക്കുക”
മുഹമ്മദ് ഇക്ബാൽ
“സ്നേഹം ജീവിതത്തോടും സൗന്ദര്യം നന്മയോടും ബന്ധപ്പെട്ടിരിക്കുന്നു”
മൂറെ
“അക്ഷമ, അടിമത്തത്തിന്റെ ലക്ഷണമല്ല, മോചനത്തിനുള്ള ദാഹത്തിന്റെതാണ്”
മെക്കാളെ പ്രഭു
“അസാദ്ധ്യമായ വലിയ വാഗ്ദാനങ്ങളെക്കാൾ യഥാർത്ഥത്തിലുള്ള ചെറിയ നന്മകളാണ് നല്ലത്”
“ഒരു പുസ്തകം വേഗത്തിൽ വായിക്കുന്നതിലും നല്ലത്, ഒരു പേജ് ചിന്തിച്ചു വായിക്കുന്നതാണ്”
മെൻഷിയൂസ്
“ശൈശവകാലത്തെ ഹൃദയം നഷ്ടപ്പെടാത്തവരാണ് മഹാന്മാർ”
മെംസ് മാബ്ളി
“സ്ത്രീ മരിക്കുന്ന ദിവസംവരെ സ്ത്രീതന്നെയായിരിക്കും. എന്നാൽ പുരുഷനു പൗരുഷം അവനു ആത്മബലം ഉള്ളിടത്തോളം കാലം മാത്രം”
മെൻകെൻ എച്ച്. എൽ.
“വിദ്യാഭ്യാസംകൊണ്ടോ, നിയമനിർമാണംകൊണ്ടോ സംസ്കാരം ഉണ്ടാവില്ല. അതൊരു അന്തരീക്ഷമാണ്, ഒരു പൈതൃകം”
മേരി ക്യൂറി
“ജീവിതത്തിൽ ഒന്നും ഭയപ്പെടേണ്ടതില്ല, മനസ്സിലാക്കേണ്ടതേയുള്ളൂ”
മോൺടെസ്ക്യൂ
“സമത്വത്തെ സ്നേഹിക്കുന്നവൻ ജനാധിപത്യത്തെ സ്നേഹിക്കുന്നു”
“ഒരാളുടെ മരണത്തിലല്ല, ജനനത്തിലാണ് യഥാർത്ഥത്തിൽ ദുഃഖിക്കേണ്ടത്”
“ഒരു രാഷ്ട്രത്തിനു അതിന്റെ സ്വാതന്ത്ര്യം ഒരുനിമിഷംകൊണ്ട് നഷ്ടപ്പെട്ടേക്കാം. ഒരു ശതാബ്ദംകൊണ്ട് അത് തിരിച്ചുകിട്ടിയില്ലെന്നും വരാം”
മോർഗൻ
“സന്തോഷം സാധനങ്ങളിലല്ല, നമ്മിലാണ് അടങ്ങിയിരിക്കുന്നത്”