Saturday, July 12, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » മാസപ്പിറവി ദൃശ്യമായി. കേരളത്തിൽ നാളെ റമദാന്‍ വ്രതാരംഭത്തിന് തുടക്കം.
ഈദുല്‍ ഫിത്തര്‍

മാസപ്പിറവി ദൃശ്യമായി. കേരളത്തിൽ നാളെ റമദാന്‍ വ്രതാരംഭത്തിന് തുടക്കം.

by Editor

മലപ്പുറം∙ മാസപ്പിറവി ദൃശ്യമായതോടെ കേരളത്തിൽ നാളെ മുതൽ റമദാന്‍ വ്രതാരംഭത്തിന് തുടക്കമാകും. ഇസ്ലാംമത വിശ്വാസികൾക്ക് ഇനിയുള്ള ഒരുമാസ കാലം വ്രതശുദ്ധിയുടെ രാപ്പകലുകൾ. നാളെ റമദാന്‍ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. കടലുണ്ടി, കാപ്പാട്, പൊന്നാനി തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ മാസപ്പിറവി ദൃശ്യമായി. ഇനി ആത്മസംസ്കരണത്തിന്റെയും സ്വയം ശുദ്ധീകരണത്തിന്റെയും നാളുകളാണ്. വിശ്വാസി കൂട്ടായ്മയുടെയും ഇഫ്താർ സംഗമങ്ങളിലൂടെയും സാമൂഹിക ഒത്തുചേരലിന്റെയും സൗഹാർദകാലം കൂടിയാണ് റമസാൻ. ഖുർആൻ പാരായണവും പഠനവും കൂടുതൽ സജീവമാകുന്ന പുണ്യ കാലം.

സൗദിയിലും ഒമാനിലും മാസപ്പിറവി ദൃശ്യമായതോടെ ഇക്കുറി എല്ലാ ഗൾഫ് രാജ്യങ്ങളിലും ഒരുമിച്ചാണ് റമസാൻ നോമ്പ് തുടങ്ങുന്നത്. ഇന്നാണ് ഇവിടങ്ങളിൽ റമദാന്‍ വ്രതാരംഭത്തിന് തുടക്കമായത്. വിവിധ രാജ്യങ്ങളിലെ മതകാര്യ വകുപ്പുകൾ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

Send your news and Advertisements

You may also like

error: Content is protected !!