പായ്‌വഞ്ചിയില്‍ ലോകം ചുറ്റാന്‍ ഇന്ത്യന്‍ നാവികസേന തിരഞ്ഞെടുത്ത രണ്ടുവനിതാ ഉദ്യോഗസ്ഥര്‍. ഇവര്‍ ജനുവരി 29-ന് പോയിന്റ് നെമോ കടന്നു. ലോകത്തിന് മുന്‍പില്‍ ഇന്ത്യന്‍ സ്ത്രീ ശക്തിയുടെ കരുത്ത് തെളിയിക്കാന്‍ ഇന്ത്യന്‍ നാവിക സേന, വനിതാ നാവികയെ പായ് വഞ്ചിയില്‍ ഒറ്റയ്ക്ക് ലോകം ചുറ്റാന്‍ അയയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍ താല്‍പ്പര്യം പ്രകടിപ്പിച്ച 17 പേരില്‍ ഒരാളായിരുന്നു കോഴിക്കോട് പറമ്പില്‍കടവ് സ്വദേശിനിയായ ദില്‍ന. അവസാനം അതില്‍ നിന്ന് രണ്ട് പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയപ്പോള്‍ പുതുച്ചേരി സ്വദേശി ലെഫ്റ്റനന്റ് കമാന്റര്‍ രൂപയ്ക്കൊപ്പം ദില്‍നയും ഉണ്ടായിരുന്നു.
നാവികസാഗര്‍ പരിക്രമ 2 എന്നാണ് ദൗത്യത്തിന്റെ പേര്. രണ്ടാംഘട്ട പരിശീലനവും പൂര്‍ത്തിയാക്കി 2024 -ല്‍ ഒക്ടോബര്‍ രണ്ട് മുതല്‍ ഗോവയില്‍ നിന്ന് ഐ.എന്‍.എസ് തരിണിയിലാരുന്നു ഇവരുടെ യാത്ര. ഇതോടെ അഭിലാഷ് ടോമിക്ക് ശേഷം പായ്ക്കപ്പലില്‍ ഒറ്റയ്ക്ക് ലോകം ചുറ്റുന്ന മലയാളിയുമായി ദില്‍ന.
പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന പോയിന്റ് നെമോ ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ട പ്രദേശമായിട്ടാണ് കണക്കാക്കുന്നത്. ഏറ്റവും അടുത്ത ദ്വീപിൽ നിന്ന് 2575 കിലോമീറ്റര്‍ ദൂരെയാണ് പോയിന്‍റെ നെമോ. ഇവിടെയാണ് നാവിക ഉദ്യോഗസ്ഥരായ ലെഫ്റ്റനന്റ് കമാൻഡർ കെ. ദിൽനയും ലെഫ്റ്റനന്റ് കമാൻഡർ എ. രൂപയും എത്തിയത്. ന്യൂസിലാൻഡിനും അന്റാർട്ടിക്കയ്ക്കും ഇടയിൽ കാണപ്പെടുന്ന സ്ഥലമാണ് പോയിന്റ് നെമോ. ശരാശരി 400 കിലോമീറ്റര്‍ ഉയരത്തില്‍ പറക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തുള്ള ബഹിരാകാശ സഞ്ചാരികളാണ് നെമോ പോയിന്റിന് ഏറ്റവും അടുത്തായുള്ള മനുഷ്യർ. ഭൂമിയിൽ നിന്ന് ഏറ്റവും അകലെയായതിനാൽ ഈ സ്ഥലം ബഹിരാകാശ പേടക സെമിത്തേരിയായും ഉപയോഗിക്കുന്നു. പ്രവര്‍ത്തനക്ഷമമാകുന്ന ബഹിരാകാശ വാഹനങ്ങളെ രാജ്യങ്ങള്‍ തിരിച്ചിറക്കി ഉപേക്ഷിക്കുന്നത് പോയിന്റ്‌നെമോയിലാണ്. അതുകൊണ്ടാണ് ഇതിനെ ബഹിരാകാശ വാഹനങ്ങളുടെ ശവപ്പറമ്പെന്ന് വിളിക്കുന്നത്. 250-ഓളം ബഹിരാകാശ വാഹനങ്ങളുടെ അവിശിഷ്ടവും ഇവിടെയുണ്ട്.
1992-ൽ കനേഡിയൻ-റഷ്യൻ എന്‍ജിനീയറായ വോജെ ലുക്കാറ്റെലയാണ് പോയിന്റ് നെമോ കണ്ടെത്തിയത്. പോയിന്റ് നെമോയിലെത്തിയത് ഇന്ത്യന്‍ നാവിക സേനയുടെ പ്രതിരോധശേഷി, ധൈര്യം, സാഹസിക എന്നിവയുടെ വലിയ തെളിവാണെന്ന് ഇന്ത്യൻ നാവികസേന ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
Photo Courtesy : x.com/indiannavy